തൃശൂരിൽ എടിഎം കവർച്ച നടത്തിയ സംഘം പിടിയിൽ; പ്രതികളിലൊരാൾ കൊല്ലപ്പെട്ടു

news image
Sep 27, 2024, 7:17 am GMT+0000 payyolionline.in

തൃശൂർ> തൃശൂരിൽ എടിഎം കവർച്ച നടത്തിയ സംഘം തമിഴ്നാട്ടിൽ പിടിയിൽ. തമിഴ്‌നാട്ടിലെ നാമക്കലിന് സമീപത്ത്‌ വെച്ചാണ്‌  ആറം​ഗ സംഘത്തെ പിടികൂടിയത്. പ്രതികളിൽ ഒരാൾ കൊല്ലപ്പെട്ടു. ഒരു പൊലീസുകാരന്‌ കുത്തേറ്റു. മോഷണ സംഘം കണ്ടെയ്നർ ലോറിയിൽ രക്ഷപ്പെടുന്നതിനിടെ തമിഴ്നാട് പൊലീസ് വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.

കാറിലെത്തിയ സംഘം ​ഗ്യാസ് കട്ടർ ഉപയോ​ഗിച്ച് എടിഎം തകർത്ത് പണം കവരുകയായിരുന്നു. അറുപത് ലക്ഷത്തോളം രൂപ നഷ്ടമായതായാണ് പ്രാഥമിക നി​ഗമനം. സിസിടിവി ക്യാമറകളിൽ കറുത്ത പെയിന്റ് അടിച്ച് മറച്ച ശേഷമാണ് മോഷ്ടാക്കൾ കവർച്ച നടത്തിയത്. പുലർച്ചെ മൂന്നിനും നാലിനും ഇടയിലാണ് സംഭവം. മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലാണ് കവർച്ച് നടന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe