യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി ഒ​ളി​വി​ൽ ക​ഴി​ഞ്ഞ പ്ര​തി​യെ ചോ​മ്പാ​ല ഹാ​ർ​ബ​റി​ൽ നിന്ന് പി​ടി​കൂ​ടി

news image
Sep 27, 2024, 3:34 am GMT+0000 payyolionline.in

വ​ട​ക​ര: മം​ഗളൂരുവിൽ യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി ഒ​ളി​വി​ൽ ക​ഴി​ഞ്ഞ പ്ര​തി​യെ ചോ​മ്പാ​ല ഹാ​ർ​ബ​റി​ൽ​നി​ന്ന് മം​ഗ​ളൂരു പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.മം​ഗ​ലാ​പു​രം തോ​ട​ബ​ഗാ​ർ സ്വ​ദേ​ശി ധ​ർ​മ​പാ​ൽ സു​വ​ർ​ണ (48) നെ​യാ​ണ് മം​ഗ​ലാ​പു​രം പ​ന​മ്പൂ​ർ പൊ​ലീ​സ് കോ​ഴി​ക്കോ​ട് റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ ഡ​ൻ​സാ​ഫ് സ്ക്വാ​ഡി​ന്റെ സ​ഹാ​യ ത്തോ​ടെ അ​റ​സ്റ്റ് ചെ​യ്ത​ത്.

നാ​ട്ടി​ൽ നി​ന്നും മു​തു​ക​പ്പ​യെ​ന്ന ബ​സ​വ​രാ​ജ് (38) നെ ​കൊ​ല ചെ​യ്ത് മു​ങ്ങി​യ പ്ര​തി മ​ത്സ്യ​ബ​ന്ധ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പം ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. വാ​ക്കേ​റ്റ​ത്തി​നി​ടെ സു​ഹൃ​ത്താ​യ ബ​സ​വ​രാ​ജി​നെ കൊ​ല​പ്പെ​ടു​ത്തി​യാ​ണ് പ്ര​തി മു​ങ്ങി​യ​ത്.നാ​ലു​ദി​വ​സ​ത്തോ​ള​മാ​യി ചോ​മ്പാ​ല​യി​ലും പ​രി​സ​ര​ത്തും പ്ര​തി താ​മ​സി​ച്ച് വ​രി​ക​യാ​യി​രു​ന്നു. മം​ഗ​ലാ​പു​ര​ത്തു​നി​ന്ന് ഫൈ​ബ​ർ വ​ള്ള​ത്തി​ലാ​ണ് ചോ​മ്പാ​ല​യി​ലെ​ത്തി​യ​ത്.മ​ത്സ്യബ​ന്ധ​ന​ത്തി​ടെ​യാ​ണ് പ്ര​തി പൊ​ലീ​സി​ന്റെ വ​ല​യി​ലാ​യ​ത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe