എംപോക്‌സ്: വിമാനത്താവളത്തിൽ പ്രത്യേക നിരീക്ഷണം

news image
Sep 24, 2024, 5:08 am GMT+0000 payyolionline.in

തി​രു​വ​ന​ന്ത​പു​രം: എം​പോ​ക്‌​സ് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന​വ​ർ താ​മ​സ​സ്ഥ​ല​ത്തി​ന് സ​മീ​പ​മു​ള്ള ആ​രോ​ഗ്യ കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വ​ര​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്നും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ണ്ടാ​യാ​ൽ അ​ടി​യ​ന്ത​ര​മാ​യി അ​ടു​ത്തു​ള്ള ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ തേ​ട​ണ​മെ​ന്നും ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ അ​റി​യി​ച്ചു. ചി​കി​ത്സ തേ​ടു​ന്ന ഡോ​ക്ട​റി​നെ യാ​ത്രാ​വി​വ​രം അ​റി​യി​ക്ക​ണം.

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​തി​നാ​യി പ്ര​ത്യേ​ക നി​രീ​ക്ഷ​ണ സം​വി​ധാ​നം ഒ​രു​ക്കി. രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്ത രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും വ​രു​ന്ന​വ​ർ​ക്ക് എ​ന്തെ​ങ്കി​ലും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം.

സ്റ്റാ​ൻ​ഡേ​ർ​ഡ് ഓ​പ്പ​റേ​റ്റി​ങ് പ്രോ​സീ​ജി​യ​ർ അ​നു​സ​രി​ച്ചു​ള്ള ഐ​സൊ​ലേ​ഷ​ൻ, സാ​മ്പി​ൾ ക​ള​ക്ഷ​ൻ, ചി​കി​ത്സ തു​ട​ങ്ങി​യ സം​വി​ധാ​ന​ങ്ങ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഉ​റ​പ്പു വ​രു​ത്തി​യി​ട്ടു​ണ്ടെ​ന്നും ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ അ​റി​യി​ച്ചു. ഫീ​ൽ​ഡ് ത​ല നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ളും ഊ​ർ​ജി​ത​മാ​ക്കി.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ

പ​നി, തീ​വ്ര​മാ​യ ത​ല​വേ​ദ​ന, ക​ഴ​ല​വീ​ക്കം, ന​ടു​വേ​ദ​ന, പേ​ശി വേ​ദ​ന, ഊ​ർ​ജ​ക്കു​റ​വ് എ​ന്നി​വ​യാ​ണ് പ്രാ​രം​ഭ ല​ക്ഷ​ണ​ങ്ങ​ൾ. പ​നി തു​ട​ങ്ങി ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ ദേ​ഹ​ത്ത് കു​മി​ള​ക​ളും ചു​വ​ന്ന പാ​ടു​ക​ളും പ്ര​ത്യ​ക്ഷ​പ്പെ​ടും. മു​ഖ​ത്തും കൈ​കാ​ലു​ക​ളി​ലു​മാ​ണ് കൂ​ടു​ത​ൽ കു​മി​ള​ക​ൾ കാ​ണ​പ്പെ​ടു​ന്ന​ത്. ഇ​തി​ന് പു​റ​മെ കൈ​പ്പ​ത്തി, ജ​ന​നേ​ന്ദ്രി​യം, ക​ണ്ണു​ക​ൾ എ​ന്നീ ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ലും ഇ​വ കാ​ണ​പ്പെ​ടും.

രോ​ഗം ബാ​ധി​ച്ച വ്യ​ക്തി​യു​മാ​യി മു​ഖാ​മു​ഖം വ​രു​മ്പോ​ഴും, സ്പ​ർ​ശ​നം, ലൈം​ഗി​ക​ബ​ന്ധം എ​ന്നി​വ​യി​ലൂ​ടെ​യും രോ​ഗി ഉ​പ​യോ​ഗി​ച്ച കി​ട​ക്ക, വ​സ്ത്രം, പാ​ത്ര​ങ്ങ​ൾ, മൊ​ബൈ​ൽ തു​ട​ങ്ങി​യ​വ പ​ങ്കി​ടു​ന്ന​തി​ലൂ​ടെ​യും എം​പോ​ക്‌​സ് പ​ക​രും.

സു​ര​ക്ഷ മാ​ർ​ഗ​ങ്ങ​ൾ അ​വ​ലം​ബി​ക്കാ​തെ അ​സു​ഖ​ബാ​ധി​ത​രു​മാ​യി അ​ടു​ത്തി​ട​പ​ഴ​കു​ന്ന​വ​ർ​ക്കാ​ണ് എം​പോ​ക്സ് ഉ​ണ്ടാ​കു​ന്ന​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ദി​ശ : 104, 1056, 0471 2552056.

ക​ൺ​ട്രോ​ൾ റൂം (​ഡി.​എം.​ഒ ഓ​ഫി​സ്) : 9072055900.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe