കാലിക്കറ്റ് സർവകലാശാലയിലെ കോളജ് യൂനിയൻ തെരഞ്ഞെടുപ്പ് ഒക്ടോബർ 10ന്

news image
Sep 24, 2024, 3:53 am GMT+0000 payyolionline.in

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല ഭ​ര​ണ​കാ​ര്യാ​ല​യ​ത്തി​ൽ ആ​റ് മ​ണി​ക്കൂ​റോ​ളം നീ​ണ്ട എ​സ്.​എ​ഫ്.​ഐ​യു​ടെ സ​മ​ര​ത്തെ​ത്തു​ട​ർ​ന്ന് കോ​ള​ജ് യൂ​നി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​ന​ത്തി​ൽ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​പി. ര​വീ​ന്ദ്ര​ന്റെ തി​രു​ത്ത്. ഈ ​മാ​സം 28ന് ​വി​ജ്ഞാ​പ​ന​മി​റ​ക്കി ഒ​ക്ടോ​ബ​ർ 10ന് ​യൂ​നി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ൻ ധാ​ര​ണ​യാ​യി. ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് വി​ജ്ഞാ​പ​ന​മി​റ​ക്കി 15 ദി​വ​സ​ത്തി​നു ശേ​ഷം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​നു​ള്ള മു​ൻ തീ​രു​മാ​ന​ത്തി​ലാ​ണ് മാ​റ്റം വ​രു​ത്തി​യ​ത്. ഒ​ക്ടോ​ബ​ർ മൂ​ന്നി​നു​ള്ളി​ൽ കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടു​ന്ന മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും വോ​ട്ട​വ​കാ​ശം ഉ​റ​പ്പു​വ​രു​ത്താ​നും തീ​രു​മാ​ന​മാ​യി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​മ്പ​തോ​ടെ തു​ട​ങ്ങി​യ സ​മ​രം ശ​ക്തി​പ്രാ​പി​ക്കു​ക​യും പ്ര​തി​ഷേ​ധം ഭ​ര​ണ​കാ​ര്യാ​ല​യ ക​വാ​ടം ക​ട​ന്ന് വി.​സി​യു​ടെ ഓ​ഫി​സി​ന് മു​ന്നി​ൽ എ​ത്തു​ക​യും ചെ​യ്ത​തി​നൊ​ടു​വി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​ന തീ​യ​തി മാ​റ്റാ​ൻ വി.​സി നി​ർ​ബ​ന്ധി​ത​നാ​യ​ത്.

തു​ട​ക്ക​ത്തി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത നി​ല​പാ​ട് സ്വീ​ക​രി​ച്ച ​അ​ദ്ദേ​ഹം ഭ​ര​ണ​കാ​ര്യാ​ല​യ​ത്തി​ന് അ​ക​ത്തും പു​റ​ത്തു​മു​ള്ള സ​മ​ര​ത്തെ തു​ട​ർ​ന്ന് വ​ഴ​ങ്ങു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, ഒ​ക്ടോ​ബ​ർ മൂ​ന്നി​നു​ള്ളി​ൽ പ്ര​വേ​ശ​നം നേ​ടു​ന്ന മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും വോ​ട്ട​വ​കാ​ശം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ൽ വി.​സി ഉ​റ​ച്ചു നി​ന്നു. ഒ​ടു​വി​ൽ ര​ജി​സ്ട്രാ​റു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് തി​രു​ത്ത​ലി​ന് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. വി.​സി​ക്കെ​തി​രെ രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ൽ മു​ദ്രാ​വാ​ക്യം വി​ളി​ച്ചും സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്ടി​ച്ചു​മാ​യി​രു​ന്നു എ​സ്.​എ​ഫ്.​ഐ സ​മ്മ​ർ​ദം. എ​ന്നാ​ൽ, പൊ​ലീ​സ് അ​റ​സ്റ്റി​ന് മു​തി​ർ​ന്നി​ല്ല. തേ​ഞ്ഞി​പ്പ​ലം സി.​ഐ​ക്കെ​തി​രാ​യ ക​ട​ന്നാ​ക്ര​മ​ണ​ത്തി​ലൂ​ടെ പൊ​ലീ​സി​ന്റെ മ​നോ​വീ​ര്യം ദു​ർ​ബ​ല​പ്പെ​ടു​ത്താ​നും നേ​താ​ക്ക​ൾ​ക്കാ​യി.

ഒ​ടു​വി​ൽ വൈ​കീ​ട്ട് 3. 30ഓ​ടെ​യാ​ണ് സ​മ​ര​ത്തി​ന് അ​യ​വ് വ​ന്ന​ത്. എ​സ്.​എ​ഫ്.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി. ​ആ​ർ​ഷോ തീ​രു​മാ​നം അ​റി​യി​ച്ച​തോ​ടെ​യാ​ണ് പ്ര​വ​ർ​ത്ത​ക​ർ പി​രി​ഞ്ഞ​ത്.

പി.​എം. ആ​ർ​ഷോ, കേ​ന്ദ്ര​ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ഇ. ​അ​ഫ്സ​ൽ, ഹ​സ്സ​ൻ മു​ബാ​റ​ക്ക്, കെ.​വി അ​നു​രാ​ഗ്, ജാ​ൻ​വി കെ. ​സ​ത്യ​ൻ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ​മ​രം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe