കെ-ഫോൺ അഴിമതി ആരോപണത്തിൽ സി.ബി.ഐ അന്വേഷണമില്ല; വി.ഡി. സതീശന്‍റെ ഹരജി തള്ളി

news image
Sep 13, 2024, 6:13 am GMT+0000 payyolionline.in

കൊച്ചി: കെ ഫോണ്‍ പദ്ധതിയിലെ അഴിമതി ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സമര്‍പ്പിച്ച ഹരജി ഹൈകോടതി തള്ളി. പദ്ധതിയുമായി ബന്ധപ്പെട്ട് അഴിമതി നടന്നുവെന്നും സി.ബി.ഐ അന്വേഷണം വേണമെന്നുമായിരുന്നു ഹരജിയിൽ ആവശ്യപ്പെട്ടത്. വിശദമായ ഉത്തരവ് പുറത്തുവന്നാൽ മാത്രമേ ഹരജി തള്ളിക്കൊണ്ടുള്ള കോടതിയുടെ മറ്റ് നിരീക്ഷണങ്ങൾ ലഭ്യമാകൂ.

നേരത്തെ ഹരജി പരിഗണിച്ചപ്പോൾ വി.ഡി. സതീശനെ കോടതി വിമർശിച്ചിരുന്നു. പൊതുതാത്പര്യമാണോ പബ്ലിസിറ്റി താത്പര്യമാണോ ഹരജിക്ക് പിന്നിൽ എന്ന് വാദത്തിനിടെ കോടതി വിമര്‍ശിച്ചിരുന്നു. ലോകായുക്തക്ക് എതിരായ ഹരജിയിലെ പരാമര്‍ശങ്ങള്‍ കോടതിയുടെ വിമര്‍ശനത്തെ തുടര്‍ന്ന് പ്രതിപക്ഷ നേതാവിന് പിന്‍വലിക്കേണ്ടി വന്നു.

കരാറിന് പിന്നില്‍ ആസൂത്രിതമായ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷ നേതാവിന്‍റെ വാദം. 2018ലെ കരാര്‍ ഇപ്പോള്‍ ചോദ്യം ചെയ്യുന്നത് എന്തിനാണെന്ന വിമര്‍ശനവും പ്രതിപക്ഷ നേതാവിന് നേരെ കോടതിയില്‍ നിന്നുയര്‍ന്നിരുന്നു.

ച​ട്ടം ലം​ഘി​ച്ചാ​ണ്​ പ​ദ്ധ​തി​ക്ക്​ ക​രാ​ർ ന​ൽ​കി​യ​തെ​ന്നും സ​ർ​ക്കാ​റി​നെ നി​യ​ന്ത്രി​ക്കു​ന്ന​വ​രു​മാ​യി ബ​ന്ധ​മു​ള്ള ക​മ്പ​നി​ക​ൾ​ക്കാ​ണ് ക​രാ​ർ അ​നു​വ​ദി​ച്ച​തെ​ന്ന​തു​മ​ട​ക്കം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ സ​തീ​ശ​ൻ ഹ​ര​ജി ന​ൽ​കി​യ​ത്. ലോ​കാ​യു​ക്ത​​യെ​ക്കൊ​ണ്ട്​ കാ​ര്യ​മി​ല്ലെ​ന്നും സ​മീ​പി​ച്ചി​ട്ട് പ്ര​യോ​ജ​ന​മി​ല്ലെ​ന്നു​മാ​യി​രു​ന്നു സ​തീ​ശ​ന്‍റെ​ ഹ​ര​ജി​യി​ലെ പ​രാ​മ​ർ​ശം. എ​ന്നാ​ൽ, ഇ​ത്ത​ര​മൊ​രു പ​രാ​മ​ർ​ശം ഹ​ര​ജി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്​ ശ​രി​യാ​യ ന​ട​പ​ടി​യ​ല്ലെ​ന്നും ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട രാ​ഷ്ട്രീ​യ​ക്കാ​ര​ൻ എ​ന്ന നി​ല​യി​ൽ ഇ​ത്ത​രം പ​രാ​മ​ർ​ശ​ങ്ങ​ൾ അ​നു​ചി​ത​മാ​ണെ​ന്നും കോ​ട​തി ചൂണ്ടിക്കാട്ടിയതോടെ പരാമർശം ഒഴിവാക്കുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe