ലുലുമാൾ തുറന്നു ; മാങ്കാവിലെ തിരക്ക് ഒഴിവാക്കാൻ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി

news image
Sep 9, 2024, 6:44 am GMT+0000 payyolionline.in

 

കോഴിക്കോട് ∙ ഓണത്തിരക്കിനിടെ ലുലുമാളിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് മാങ്കാവിലെ തിരക്ക് ഒഴിവാക്കാൻ സിറ്റി ട്രാഫിക് പൊലീസ് ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. മാളിനു മുന്നിൽ ആദ്യം കാണുന്ന ഒന്നാം നമ്പർ ഗേറ്റ് വഴി സർവീസ് വാഹനങ്ങൾക്ക് മാത്രമാണു പ്രവേശനം. മാങ്കാവ് ഭാഗത്ത് നിന്നു വരുന്ന വാഹനങ്ങൾ രണ്ടാമത്തെ ഗേറ്റ് വഴിയാണ് മാൾ കോംപൗണ്ടിലേക്കു പ്രവേശിക്കേണ്ടത്.

ഇതുവഴി നേരെ പാർക്കിങ് ഗ്രൗണ്ടിലേക്ക് പോകാം.വളയനാട് ഭാഗത്ത് നിന്നും, സിറ്റി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ വളയനാട് റൗണ്ട് എബൗട്ട് തിരിഞ്ഞ് ഗേറ്റ് നമ്പർ 3 വഴി അകത്ത് പ്രവേശിക്കണം.ഗേറ്റ് 4, 5 എന്നിവയിലൂടെ പുറത്തേക്ക് ഇറങ്ങാൻ മാത്രമാണ് അനുവാദം. നാലാം ഗേറ്റ് വഴി വലത്തോട്ട് തിരിഞ്ഞാണ് മാങ്കാവ്, മീഞ്ചന്ത, രാമനാട്ടുകര ഭാഗത്തേക്ക് വാഹനങ്ങൾ പോകേണ്ടത്. അഞ്ചാം നമ്പർ ഗേറ്റ് വഴിയാണ് സിറ്റി ഭാഗത്തേക്കുള്ളവർ പുറത്ത് കടക്കേണ്ടത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe