കൊച്ചി> ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വാദം കേൾക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി. ബെഞ്ചിൽ വനിതാ ജഡ്ജിമാർ അംഗങ്ങളാകും. ആക്ടിങ് ചീഫ് ജസ്റ്റിസ് എ മുഹമ്മദ് മുസ്താഖ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകൾ പ്രത്യേക ബെഞ്ചായിരിക്കും പരിഗണിക്കുക. നിർമാതാവ് സജിമോൻ പാറയിലിന്റെ ഹർജി പരിഗണിക്കവെയാണ് പ്രത്യേക ബെഞ്ച് രൂപീകരിക്കാൻ ഹൈക്കോടതി നിർദേശിച്ചത്.