മുംബൈയിൽ മദ്യലഹരിയിൽ അമിതവേഗതയിലോടിച്ച എസ്‌.യു.വി ഇടിച്ച് യുവതി മരിച്ചു; ഡ്രൈവർ അറസ്റ്റിൽ

news image
Sep 4, 2024, 7:04 am GMT+0000 payyolionline.in

മുംബൈ: അമിതവേഗതയിലെത്തിയ കാർ ഇടിച്ച് രണ്ടു മക്കളുടെ മാതാവും 27കാരിയുമായ യുവതി കൊല്ലപ്പെട്ടതായി മുംബൈ പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച രാത്രി ഷഹാന കാസ്മിയെന്ന യുവതിയെ മെഹന്ദി ആർട്ട് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ മുംബൈയിലെ മലാഡ് വെസ്റ്റിൽ വെച്ച് അമിതവേഗതയിൽ വന്ന ഫോർഡ് എസ്‌.യു.വി ഇടിക്കുകയായിരുന്നു. കാർ നിർത്താതെ റോഡി​ന്‍റെ ഡിവൈഡറിലേക്ക് ഇവരെ വലിച്ചിഴച്ചതായി നാട്ടുകാർ പറഞ്ഞു.

വാഹനത്തി​ന്‍റെ ഡ്രൈവറും നാട്ടുകാരുംചേർന്ന് അപകടത്തിൽപെട്ട യുവതിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മദ്യലഹരിയിലായിരുന്ന ഡ്രൈവറെ രോഷാകുലരായ ജനക്കൂട്ടം മർദിച്ചു. ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും ഇയാൾക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

ഭർത്താവിനൊപ്പം ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച യുവതിയെ അമിതവേഗതയിൽ വന്ന ബി.എം.ഡബ്ല്യു ഇടിച്ചുവീഴ്ത്തി 100 മീറ്ററോളം വലിച്ചിഴച്ച് കൊലപ്പെടുത്തിയ ‘വോർലി ഹിറ്റ് ആൻഡ് റൺ’ കേസിന് മാസങ്ങൾക്കുള്ളിലാണ് പുതിയ സംഭവം. ശിവസേന നേതാവ് രാജേഷ് ഷായുടെ 24കാരനായ മകൻ മിഹിർ ഷായാണ് അന്ന് കാർ ഓടിച്ചിരുന്നത്. അപകടം നടന്ന് രണ്ട് ദിവസത്തിന് ശേഷം ജൂലൈ 9നാണ് ഷാ അറസ്റ്റിലായത്. അപകടസമയത്ത് കാറിലുണ്ടായിരുന്ന ഇയാളുടെ ഡ്രൈവർ ബിദാവത്തിനെ അപകടം നടന്ന ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe