മ​യ​ക്കു​മ​രു​ന്ന് വേ​ട്ട; വ​ട​ക​ര സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ

news image
Sep 3, 2024, 5:02 am GMT+0000 payyolionline.in

ഇ​രി​ട്ടി : കേ​ര​ള -ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യാ​യ കൂ​ട്ടു​പു​ഴ എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റി​ൽ വീ​ണ്ടും മ​യ​ക്കു​മ​രു​ന്ന് വേ​ട്ട. ഓ​ണം സ്പെ​ഷ് ഡ്രൈ​വി​ന്റെ ഭാ​ഗ​മാ​യി എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​ജീ​ബ് ല​ബ്ബ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ട​യി​ലാ​ണ് ബം​ഗ​ളൂ​രു നി​ന്ന് വ​ട​ക​ര​യി​ലേ​ക്ക് പോ​കു​ന്ന സ്വി​ഫ്റ്റ് കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 52.252 ഗ്രാം ​എം.​ഡി.​എം.​എ​യും 12.90 ഗ്രാം ​ക​ഞ്ചാ​വും പി​ടി​കൂ​ടി​യ​ത്. വ​ട​ക​ര ഓ​ഞ്ചി​യം പു​തി​യോ​ട്ട് സ്വ​ദേ​ശി അ​മ​ൽ രാ​ജ്( 32 ), വ​ട​ക​ര അ​ഴി​യൂ​ർ കു​ഞ്ഞി​പ്പ​ള്ളി സ്വ​ദേ​ശി അ​ജാ​സ് (32 ) എ​ന്നി​വ​രെ എ​ക്‌​സൈ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

വി​പ​ണി​യി​ൽ ഏ​ക​ദേ​ശം ഒ​ന്ന​ര ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന എം.​ഡി.​എം.​എ​യാ​ണ് പി​ടി​കൂ​ടി​യ​ത്. എം.​ഡി.​എം.​എ ര​ണ്ട് ഗ്രാ​മി​ന് മു​ക​ളി​ൽ കൈ​വ​ശം വെ​ക്കു​ന്ന​ത് ജാ​മ്യ​മി​ല്ലാ​ത്ത കു​റ്റ​മാ​ണ്. വാ​ഹ​ന പ​രി​ശോ​ധ​ന​ക്ക് അ​സി​സ്റ്റ​ന്റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ വി. ​മ​നോ​ജ്, പ്രി​വ​ന്‍റി​വ് ഓ​ഫി​സ​ർ ഗ്രേ​ഡ് വി.​പി. ശ്രീ​കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ ഇ.​എ​ച്ച്. ഫെ​മി​ൻ, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ ജി. ​ദൃ​ശ്യ, ഡ്രൈ​വ​ർ ജു​നീ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe