കൊൽക്കത്ത: ആർ ജി കർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടർ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. സഞ്ജയ് ഘോഷിനെ നുണപരിശോധനയ്ക്ക് വിധേയനാക്കാൻ സിബിഐ. പ്രിൻസിപ്പൽ തൃപ്തികരമായ മറുപടി സിബിഐക്ക് നൽകിയില്ലെന്നാണ് റിപ്പോർട്ട്.
ജൂനിയർ ഡോക്ടറുടെ കൊലപാതകശേഷം നിരവധി വീഴ്ചകൾ പ്രിൻസിപ്പലിന്റെ ഭാഗത്തുനിന്നുണ്ടായി. ആത്മഹത്യയാണെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചത്. എന്തിനായിരുന്നു ഇത്രയും ധൃതി? എന്തുകൊണ്ട് ക്രൈം സീൻ സുരക്ഷിതമാക്കാൻ നടപടിയെടുത്തില്ല. ? പ്രധാന വസ്തുതകൾ മറച്ചുവച്ച് കുടുംബത്തെ വിവരം അറിയിക്കാൻ ആരാണ് ഉപദേശിച്ചത്. ക്രൈം സീൻ സംരക്ഷിക്കാതിരുന്നത് എന്തുകൊണ്ടാണ്. തുടങ്ങിയ ചോദ്യങ്ങളാണ് സിബിഐ ഉദ്യോഗസ്ഥർ സന്ദീപ് ഘോഷിനോട് ചോദിച്ചതെന്നാണ് റിപ്പോർട്ട്.
സംഭവം നടന്ന് രണ്ടുദിവസത്തിനുശേഷം ഡോ. ഘോഷ് രാജിവച്ചിരുന്നു. എന്തിനായിരുന്നു ഇത്രവേഗം രാജിയെന്നും സിബിഐ ആരാഞ്ഞു. മൃതദേഹം കണ്ട സെമിനാർ ഹാളിനോട് ചേർന്ന അടിയന്തരമായി നവീകരണപ്രവർത്തനവും നടത്തി. ഇതും സംശയാസ്പദമാണ്.