3 ദിവസത്തേക്ക് സൗജന്യ അൺലിമിറ്റഡ് കോളും ഡാറ്റയും, 100 സൗജന്യ എസ്എംഎസ്; വയനാടിന് താങ്ങായി ബിഎസ്എൻഎൽ

news image
Aug 2, 2024, 3:40 pm GMT+0000 payyolionline.in

തിരുവനന്തപുരം: വയനാട്ടിലെ രക്ഷാദൗത്യത്തിന് പിന്തുണയുമായി ബിഎസ്എൻഎൽ. ദുരിതബാധിതരായ പൗരന്മാരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിന്‍റെ ഭാഗമായി  ബി എസ് എൻ എൽ വയനാട് ജില്ലയിലെയും നിലമ്പൂർ താലൂക്കിലെയും എല്ലാ ഉപഭോക്താക്കൾക്കും മൂന്ന് ദിവസത്തേക്ക് സൗജന്യ അൺലിമിറ്റഡ് കോളും  ഡാറ്റാ ഉപയോഗ സൗകര്യവും ഏർപ്പെടുത്തി. പ്രതിദിനം 100 സൗജന്യ എസ്എംഎസ് സൗകര്യവും ഉപയോ​ക്താക്കൾക്ക് ലഭിക്കും. ചൂരൽമല, മുണ്ടക്കൈ വില്ലേജുകളിലെ ദുരിതബാധിതരായ എല്ലാവർക്കും സൗജന്യ മൊബൈൽ കണക്ഷനും ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നു.

ചൂരൽമലയിലെ ഏക മൊബൈൽ ടവർ ബിഎസ്എൻഎലിന്‍റേതാണ്. ചൂരൽമല, മേപ്പാടി മൊബൈൽ ടവറുകൾ യുദ്ധകാലാടിസ്ഥാനത്തിൽ 4 ജി ആക്കി മാറ്റിയിട്ടുണ്ട്.  4 ജി സ്പെക്ട്രത്തിനൊപ്പം 700 MHz ഫ്രീക്വൻസി തരംഗങ്ങളും ഇവിടെ ലഭ്യമാക്കിയതായി ബിഎസ് എൻ എൽ പ്രിൻസിപ്പൽ ജനറൽ മാനേജർ സാജു ജോർജ് അറിയിച്ചു.  ആരോഗ്യ വകുപ്പിന് പ്രത്യേക ടോൾ ഫ്രീ നമ്പറുകളും ജില്ലാ ഭരണകൂട ആസ്ഥാനത്തേക്കും  ദുരിതാശ്വാസ കോർഡിനേറ്റർമാർക്കും അതിവേഗ ഇന്‍റർനെറ്റ് കണക്ഷനുകളും മൊബൈൽ സേവനവും ബി എസ് എൻ എൽ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe