മലപ്പുറം: പാണ്ടിക്കാട്ടെ നിപാ ഉറവിടം അമ്പഴങ്ങ തന്നെയെന്ന് പ്രാഥമിക വിലയിരുത്തൽ. നിപാ ബാധിച്ച് മരിച്ച കുട്ടി പ്രദേശത്തെ ജലാശയത്തിൽ കുളിക്കാൻ പോയതായും ഇവിടുത്തെ മരത്തിൽനിന്ന് അമ്പഴങ്ങ പറിച്ച് കഴിച്ചതായും സുഹൃത്തുക്കൾ വിവരം നൽകി.
മരിച്ച കുട്ടിമാത്രമാണ് അമ്പഴങ്ങ കഴിച്ചത്. ആരോഗ്യപ്രവർത്തകർ കുട്ടിയുടെ ബന്ധുക്കളിൽനിന്നും വിവരം ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അമ്പഴങ്ങ ലഭിച്ച സ്ഥലവും അധികൃതർ പരിശോധിച്ചു. ഇവിടെ വവ്വാലുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കാലയളവിൽ വിദ്യാർഥി മറ്റ് ജില്ലകളിൽ പോയിട്ടില്ലെന്നും കൂടുതൽ തെളിവുകൾകൂടി പരിശോധിച്ചശേഷം ഉറവിടം സ്ഥിരീകരിക്കുമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.