കൊച്ചി: കാക്കനാട് ഇൻഫോ പാർക്കിലെ ജീവനക്കാരൻ കെട്ടിടത്തിന്റെ 11ാം നിലയിൽ നിന്ന് വീണുമരിച്ചു. ഇൻഫോപാർക്ക് തപസ്യ ബിൽഡിംഗിലെ എം സൈൻ ഐ. ടി കമ്പനി ജീവനക്കാരനായ ശ്രീരാഗ് (39) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 4 മണിയോടെയായിരുന്നു അപകടം ഉണ്ടായത്. 11ാം നിലയിലെ പാരഗൺ കോഫിഷോപ്പിൽ നിന്ന് ശ്രീരാഗ് താഴെ വീഴുകയായിരുന്നു. 10 വർഷമായി സൈൻ ഐ.ടി കമ്പനിയിൽ ജോലി ചെയ്യുകയാണ് ശ്രീരാഗ്. ഭാര്യ ടി.സി.എസ് ജീവനക്കാരിയാണ്.
കാക്കനാട് ഇൻഫോ പാർക്ക് ജീവനക്കാരൻ 11ാം നിലയിൽ നിന്ന് വീണു മരിച്ചു
Jul 19, 2024, 1:47 pm GMT+0000
payyolionline.in
സുഹൃത്തുക്കൾക്കൊപ്പം തടാകത്തിൽ കുളിക്കാനിറങ്ങി; ലാത്വിയയിൽ മലയാളി വിദ്യാർത്ഥി ..
ജൂലൈ 30ന് തദ്ദേശസ്ഥാപന ഉപതെരഞ്ഞെടുപ്പ്: ഇത്തവണ മഷി പുരട്ടുന്നത് വോട്ടറുടെ ഇടത ..