സേലം: സേലത്ത് ബൈക്കിൽ കാറിടിച്ച് തിരൂർ സ്വദേശിയടക്കം രണ്ട് നഴ്സിങ് വിദ്യാർഥികൾ മരിച്ചു. തിരൂർ പയ്യനങ്ങാടി തങ്ങൾസ് റോഡ് സ്വദേശി മച്ചിഞ്ചേരി കബീറിന്റ മകൻ നംഷിയാണ് മരിച്ചത്.
ബാംഗ്ലൂരിൽ നഴ്സിങ് വിദ്യാർഥിയായിരുന്നു. നംഷിയടക്കം നാലു പേർ 2 ബൈക്കുകളിലായി വരുന്നതിനിടെ ഒരു ബൈക്ക് റോഡിൽ വഴുതി മറിഞ്ഞു. ഈ ബൈക്ക് ഉയർത്തുന്നതിനിടെ എതിർദിശയിൽ നിന്നും വന്ന കാറിടിക്കുകയായിരുന്നു.