ബെംഗളൂരു ഓടിക്കൊണ്ടിരുന്ന ബസ് കത്തി നശിച്ചു, അവസരോചിതമായി ഇടപെടലിലൂടെ അപകടമൊഴിവാക്കി ഡ്രൈവർ

news image
Jul 9, 2024, 7:32 am GMT+0000 payyolionline.in
ബെംഗളൂരു: ബെംഗളൂരു എംജി റോഡിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടുത്തം. ഡ്രൈവറുടെ അവസരോചിത ഇടപെടലിൽ അപകടമൊഴിവായി. ജാഗ്രതാ നിർദ്ദേശം നൽകിയ ഡ്രൈവർ ഉടൻ തന്നെ ബസ് ഒഴിപ്പിച്ചു. തീപിടിത്തത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) വൃത്തങ്ങൾ അറിയിച്ചു. കോറമംഗല ഡിപ്പോയുടെ കീഴിലുള്ള ബസാണ് നശിച്ചത്. അഗ്‌നിശമന സേനാംഗങ്ങൾ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ ബസ് തീപിടിക്കുന്നതും അതിൽ നിന്ന് പുക ഉയരുന്നതും പകർത്തിയ വീഡിയോയിൽ കാണാം. രാവിലെ ഒമ്പത് മണിയോടെ അനിൽ കുംബ്ലെ സർക്കിളിലാണ് സംഭവം നടന്നത്.

ഡ്രൈവർ ഇഗ്നീഷ്യൻ ഓണാക്കിയപ്പോഴാണ് എഞ്ചിന് തീപിടിച്ചതെന്ന് ബിഎംടിസി വൃത്തങ്ങൾ പറഞ്ഞു. എഞ്ചിൻ അമിതമായി ചൂടായതായിരിക്കാം അപകടകാരണമെന്നും അവർ പറഞ്ഞു. തീപിടിത്തത്തിന് പിന്നിലെ കാരണം പരിശോധിക്കാൻ മുതിർന്ന ബിഎംടിസി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. റിപ്പോർട്ട് ലഭിച്ചാലുടൻ നടപടിയെടുക്കുമെന്ന് ബിഎംടിസി വൃത്തങ്ങൾ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe