കോട്ടയം: കോട്ടയം തൃക്കൊടിത്താനത്ത് ചൂണ്ട ഇടാൻ പോയ രണ്ട് വിദ്യാർത്ഥികൾ കുളത്തിൽ മുങ്ങി മരിച്ചു. മാടപ്പള്ളി പൻപുഴ സ്വദേശികളായ അഭിനവ്, ആദർശ് എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. കുട്ടികളെ കാണാതയതോടെ നാട്ടുകാരും ഫയർഫോഴ്സും പാറക്കുളത്തിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇരുവരുടെയും മൃതദേഹം ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ആദർശ് പത്താം ക്ലാസിലും അഭിനവ് ആറാം ക്ലാസിലുമാണ് പഠിക്കുന്നത്. ഇരുവരും ബന്ധുക്കളാണ്.
കോട്ടയത്ത് ചൂണ്ടയിടാൻ പോയ വിദ്യാര്‍ത്ഥികള്‍ പാറക്കുളത്തില്‍ വീണ് മരിച്ചു
Jun 15, 2024, 11:16 am GMT+0000
payyolionline.in
പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ റൂറൽ ജില്ലാ സമ്മേളനം ജൂലൈ 15 ന് പയ്യോളിയിൽ: സ്വാഗത ..
ഛത്തീസ്ഗഡിൽ മാവോയിസ്റ്റ്-സുരക്ഷാസേന ഏറ്റുമുട്ടൽ; 8 മാവോയിസ്റ്റുകളെ വധിച്ചു; ..