കേരളത്തിൽ യുഡിഎഫ് മുന്നേറ്റം; വടകരയിൽ ഷാഫി പറമ്പിൽ 24,000 വോട്ടിന് മുന്നിൽ

news image
Jun 4, 2024, 5:31 am GMT+0000 payyolionline.in

തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് മുന്നേറ്റം. യുഡിഎഫ് 17 മണ്ഡലങ്ങളിൽ മുന്നേറുന്നു. എൽഡിഎഫിന് ആലത്തൂരിൽ മാത്രമാണ് ലീഡ്. തൃശൂരിൽ സുരേഷ്ഗോപി ജയമുറപ്പിച്ചു. 23,000ത്തിലധികം വോട്ടിന് മുന്നിലാണ്. കെ.മുരളീധരൻ തൃശൂരിൽ മൂന്നാം സ്ഥാനത്താണ്. തിരുവനന്തപുരത്തും എൻഡിഎയാണ് മുന്നിൽ. രാജീവ് ചന്ദ്രശേഖറിന് 4000 വോട്ടിന്റെ ലീഡ്.

വടകരയിൽ ഷാഫി പറമ്പിൽ ഇരുപതിനായിരത്തിലധികം ലീഡുമായി മുന്നേറുന്നു. കെ.കെ. ശൈലജയും ഷാഫി പറമ്പിലും തമ്മിൽ തീപാറിയ മത്സരമാണ് വടകരയിൽ നടന്നത്. വോട്ടെണ്ണലിൽ ലീഡ് ഇടയ്ക്കിടെ മാറി മറി‍ഞ്ഞെങ്കിലും ഷാഫി തിരിച്ചുവരവ് നടത്തുകയായിരുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe