തിരുവനന്തപുരത്ത് ശശി തരൂർ 908 വോട്ടിന് ലീഡ് ചെയ്യുന്നു. രാജീവ് ചന്ദ്രശേഖറാണ് ബിജെപി സ്ഥാനാർഥി. പന്ന്യൻ രവീന്ദ്രൻ എൽഡിഎഫിനായി മത്സരിക്കുന്നു. കൊല്ലത്ത് എൻ.കെ.പ്രേമചന്ദ്രൻ 5003 വോട്ടിന് ലീഡ് ചെയ്യുന്നു. നടൻ മുകേഷാണ് എൽഡിഎഫ് സ്ഥാനാർഥി. തൃശൂരിൽ എൽഡിഎഫ് സ്ഥാനാർഥി വി.എസ്.സുനിൽകുമാറിന്റെ ലീഡ് 823 വോട്ട്. തൃശൂരിൽ കോൺഗ്രസിനായി കെ.മുരളീധരനും ബിജെപിക്കായി നടൻ സുരേഷ് ഗോപിയും മത്സരിക്കുന്നു. മലപ്പുറത്ത് യുഡിഎഫിന്റെ ലീഡ് 2864 വോട്ടായി. വയനാട്ടിൽ രാഹുൽ ഗാന്ധി 676 വോട്ടിനു മുന്നേറുന്നു. ആനിരാജയാണ് എൽഡിഎഫ് സ്ഥാനാർഥി.
മാവേലിക്കര, തൃശൂർ, ആലത്തൂർ, പാലക്കാട്, കാസർകോട്, വടകര മണ്ഡലങ്ങളിലാണ് എൽഡിഎഫ് ലീഡ് ചെയ്യുന്നത്. തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, ചാലക്കുടി, പൊന്നാനി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ മണ്ഡലങ്ങളിൽ യുഡിഎഫ് ലീഡ് ചെയ്യുന്നു. കഴിഞ്ഞ തവണ യുഡിഎഫിന് 19 സീറ്റുകളാണ് ലഭിച്ചത്. എൽഡിഎഫിന് ഒരു സീറ്റും. ആലപ്പുഴയിലാണ് യുഡിഎഫ് വിജയിച്ചത്.