കൊച്ചി: ആലുവയിൽ സ്റ്റോപ്പില്ലാത്ത ട്രെയിനിൽ നിന്നും ചാടിയിറങ്ങിയ ആൾ അപകടത്തിൽ പെട്ടു. റെയിൽവെ ട്രാക്കിലേക്ക് വീണ് ആസാം സ്വദേശി അഫ്സൽ എന്ന 34 കാരനാണ് ഗുരുതരമായി പരിക്കേറ്റു. ഇയാളെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കൊച്ചുവേളി – ഹുബ്ലി ട്രെയിൻ ആലുവയിൽ വേഗത കുറച്ചപ്പോഴാണ് അഫ്സൽ ചാടിയിറങ്ങിയത്. പിന്നാലെ അടിതെറ്റി ട്രാക്കിലേക്ക് വീഴുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്നവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ആദ്യം ആലുവയിലെ ആശുപത്രിയിലെത്തിച്ച അഫ്സലിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു.
ഓടുന്ന ട്രെയിനിൽ നിന്ന് ചാടിയിറങ്ങി: ആലുവയിൽ യുവാവിന് ഗുരുതര പരിക്ക്
May 30, 2024, 5:07 pm GMT+0000
payyolionline.in
കനത്ത സുരക്ഷാ വലയത്തിൽ കന്യാകുമാരി: വിവേകാനന്ദപ്പാറയിൽ പ്രധാനമന്ത്രിയുടെ ധ്യാ ..
ബിസിനസ് വഞ്ചന കേസിൽ മുന്‍ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കുറ്റക്കാരൻ, ശ ..