ഇടുക്കി: ഇടുക്കിയില്‍ 17കാരിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി ഇരട്ടയാറിലാണ് ഇന്ന് രാവിലെയോടെ ആണ് പതിനേഴുകാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ ബെൽറ്റ് മുറുക്കിയ നിലയിൽ ആണ് മൃതദേഹം കണ്ടത്.
പോക്സോ കേസ് അതിജീവിതയാണ് പെണ്‍കുട്ടി. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
വീട്ടിലുള്ളവര്‍ രാവിലെ ജോലിക്ക് പോയതായിരുന്നു. പെണ്‍കുട്ടി കിടന്നുറങ്ങുകയായിരുന്നു. രാവിലെ 11ഓടെ പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരി വീട്ടിലെത്തിയപ്പോഴാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തും. കട്ടപ്പന പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
രണ്ടു വര്‍ഷം മുമ്പാണ് പെണ്‍കുട്ടിക്കെതിരായ അതിക്രമത്തില്‍ പൊലീസ് പോക്സോ കേസെടുക്കുന്നത്. ഈ കേസുമായി പെണ്‍കുട്ടിയുടെ മരണത്തിന് ബന്ധമുണ്ടോയെന്ന കാര്യം ഉള്‍പ്പെടെ പൊലീസ് അന്വേഷിക്കും.