പാലക്കാട്: പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ ചൂരിയോടിൽ മിനിബസും കാറും കൂട്ടിയിടിച്ച് ഒരു മരണം. കാർ യാത്രികനായ മലപ്പുറം സ്വദേശി മുഷ്റഫ് (19) ആണ് മരിച്ചത്. പാലക്കാട് ചൂരിയോട് പാലത്തിന് സമീപം പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. അട്ടപ്പാടിയിൽ നിന്നുള്ള യാത്രക്കാരുമായി വരികയായിരുന്നു ബസ്. കൊടൈക്കനാലിൽ നിന്ന് മടങ്ങിവരികയായിരുന്നു കാർ യാത്രികർ. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
പാലക്കാട് ബസും കാറും കൂട്ടിയിടിച്ച് ഒരു മരണം; ആറുപേർക്ക് പരിക്ക്
Apr 16, 2024, 12:07 pm GMT+0000
payyolionline.in
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ തിരിച്ചടി; അതിജീവിതയ്ക്ക് സാക്ഷിമൊഴി നല്കുന ..
സമ്പൂർണം തമിഴ്നാട്, തെരഞ്ഞെടുപ്പ് ആവേശത്തിൽ രാജ്യം, ഇന്ന് നിശ്ശബ്ദ പ്രചാരണം; ..