തിരുവനന്തപുരം: എൽ.ഡി.എഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ വസതിയിലെത്തി. വി.എസിന്റെ ഭാര്യ വസുമതി, മകൻ അരുൺകുമാർ തുടങ്ങിയവർ സ്ഥാനാർഥിയെ സ്വീകരിച്ചു. തെരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാൻ എം. വിജയകുമാർ ഒപ്പം ഉണ്ടായിരുന്നു. തുടർന്ന് എ.കെ.ജി ദിനാചരണത്തിന്റെ ഭാഗമായി പൊട്ടക്കുഴി എ.കെ.ജി പാർക്കിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിലും സി.കെ. ചന്ദ്രപ്പൻ ദിനാചരണത്തിന്റെ ഭാഗമായി സി.പി.ഐ സംസ്ഥാന കൗൺസിൽ ആഫീസായ പട്ടം പി.എസ് സ്മാരകത്തിൽ നടന്ന അനുസ്മരണ പരിപാടികളിലും പങ്കെടുത്തു.
കരിക്കകം ദേവീക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിലും സ്ഥാനാർഥി പങ്കുകൊണ്ടു. രാവിലെ 10 മുതൽ നേമം മണ്ഡലത്തിൽ പര്യടനം നടത്തി. പൂജപ്പുര എൽ.ബി.എസ്, പരീക്ഷാഭവൻ, ശ്രീ ചിത്തിര തിരുനാൾ എഞ്ചിനീയറിങി കോളജ്, കെ .എസ്.ആർ.ടി.സി സെൻട്രൽ വർക്‌സ്, വനിതാ പോളിടെക്നിക്, പാപ്പനംകോട് ജുമ മസ്‌ജിദ്, കാരയ്ക്കാമണ്ഡപം ജുമ മസ്‌ജിദ്, വെള്ളായണി ജുമ മസ്‌ജിദ്, ചിത്രാഞ്ജലി സ്റ്റുഡിയോ, മിൽമ, കരമന ജുമ മസ്‌ജിദ്, പുത്തൻ പള്ളി എന്നിവിടങ്ങളിൽ സ്ഥാനാർഥിക്ക് സ്വീകരണം ലഭിച്ചു.
മേയർ ആര്യാ രാജേന്ദ്രൻ, നേമം മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കരമന ഹരി, കൺവീനർ വി.എസ്. സുലോചനൻ, എൽ.ഡി.എഫ് നേതാക്കളായ എം.ജി രാഹുൽ, എസ്. പുഷ്പലത, പാപ്പനംകോട് അജയൻ, ജയിൽകുമാർ, പൂജപ്പുര രാധാകൃഷ്ണൻ തുടങ്ങിയവർ സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു.