കൊയിലാണ്ടി: തീവണ്ടിയിൽ നിന്നും വീണ് ഒരാൾ മരിച്ചു. മലപ്പുറം പുത്തനത്താണി. സ്വദേശി റിൻഷാദാണ് (27) മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് വിനിലിനെ (29) പരിക്കുകളോടെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊയിലാണ്ടി അഗ്നി രക്ഷാസേന എത്തിയാണ് റിൻഷാദിൻ്റെ മൃതദേഹം താലൂക്ക് ആശുപത്രിയിലെത്തിച്ചത്.
9.30 മണിയോടെ മംഗലാപുരം- തിരുവനന്തപുരം മാവേലി എക്സ്പ്രസ്സിൽ നിന്നും കൊല്ലം ആനക്കുളം റെയിൽവെ ഗേറ്റിനു സമീപത്തായിരുന്നു റിൻഷാദ് തെറിച്ചുവീണത്. കൂടെയുണ്ടായിരുന്ന യാത്രക്കാർ ചങ്ങല വലിച്ച് തീവണ്ടി കൊല്ലം റെയിൽവെ ഗേറ്റിനു സമീപം വണ്ടി നിർത്തിയപ്പോൾ ഇറങ്ങുമ്പോഴാണ് വിനിലിന് പരിക്കേറ്റത്. ഇയാളുടെ കൈക്കും നെറ്റിയിലുമാണ് പരിക്കുള്ളത്. ഇയാളെ അതേ വണ്ടിയിൽ കൊയിലാണ്ടി റെയിൽവെ സ്റ്റേഷനിലെത്തിച്ച ശേഷം അഗ്നി രക്ഷാ സേന താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഇയാളെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. റിൻഷാദിൻ്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.