കോൺഗ്രസിൽ ചേരില്ലെന്ന് സദാനന്ദ ഗൗഡ; കർണാടക ബി.ജെ.പിയിലെ കുടുംബാധിപത്യം മാറണം

news image
Mar 21, 2024, 10:01 am GMT+0000 payyolionline.in

ബംഗളൂരു: ബി.ജെ.പി വിട്ട് കോൺഗ്രസിലേക്കില്ലെന്ന് മുതിർന്ന നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായിരുന്ന ഡി.വി.സദാനന്ദ ഗൗഡ. കോൺഗ്രസ് നേതൃത്വം തന്നെ ബന്ധപ്പെട്ടിരുന്നതായും ഒരു കാരണവശാലും കോൺഗ്രസിലേക്കില്ലെന്നും ഗൗഡ വ്യക്തമാക്കി.

കർണാടക ബി.ജെ.പിയിൽ മുൻ മുഖ്യമന്ത്രി യെദിയൂരപ്പയുടെ കുടുംബാധിപത്യമാണ് തുടരുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.യെദിയൂരപ്പ, മകൻ ബി.​വൈ. വിജയേന്ദ്ര, അവരു​ടെ അടുപ്പക്കാർ എന്നിവരുടെ പിടിയിലാണ് പാർട്ടിയെന്നും ഈ സ്ഥിതി മാറണമെന്നും ഈയവസ്ഥയോട് കടുത്ത പ്രതിഷേധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗൗഡ കോൺഗ്രസിൽ ചേരുമെന്നും കുടക്-മൈസൂരു മണ്ഡലത്തിൽ സ്ഥാനാർഥിയാകുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. തന്റെ സിറ്റിങ് സീറ്റായ ബംഗളൂരു നോർത്ത് മണ്ഡലത്തിൽ ഉഡുപ്പി-ചിക്കമംഗളുരു എം.പിയും കേന്ദ്ര കൃഷിസഹ മന്ത്രിയുമായ ശോഭ കരന്ദലജെയെ ബി.ജെ.പി സ്ഥാനാർഥിയായി പ്രഖ്യാപിച്ച വേളയിലായിരുന്നു സദാനന്ദ ഗൗഡ പാർട്ടിവിടുകയാണെന്ന അഭ്യൂഹം ശക്തമായത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe