സംഭവത്തേക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്.
കഴിഞ്ഞ ഒക്ടോബർ 17ന് അയൽവാസി കൂടിയായ ഉദ്യോഗസ്ഥന്റെ മകളായ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ തന്ത്രപരമായി പ്രതികളിലൊരാളുടെ വീട്ടിലെത്തിച്ചായിരുന്നു പീഡനം. സ്കൂൾ കഴിഞ്ഞ് 15 കാരി തിരികെ വീട്ടിലെത്തിയ സമയത്ത് അമ്മയും സഹോദരിയും സഹോദരനും കോളനിയിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുക്കാനായി പോയിരിക്കുകയായിരുന്നു. കുട്ടിയുടെ പിതാവ് ഓഫീസിലുമായിരുന്നു. ഈ സമയത്ത് അയൽവാസിയായ പ്രതികളിലൊരാൾ കുട്ടിയോട് ഭാര്യ ഒരു സഹായം ആവശ്യപ്പെട്ടതായി പറഞ്ഞു. കുടുംബങ്ങൾ തമ്മിൽ നല്ല ബന്ധമായിരുന്നതിനാൽ കുട്ടിക്ക് സംശയമൊന്നും തോന്നിയില്ല. ഈ ഉദ്യോഗസ്ഥനൊപ്പം ഇയാളുടെ വീട്ടിലെത്തിയ കുട്ടിയ രണ്ട് പേരും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. ഇതിനിടെ 30കാരനായ ഉദ്യോഗസ്ഥന്റെ ഭാര്യ വീട്ടിലേക്ക് വരുന്നതായി ഇയാളോട് ഫോണിൽ വിളിച്ചു പറഞ്ഞു. ഇതോടെ സംഭവം പുറത്ത് പറഞ്ഞാൽ കുട്ടിയേയും പിതാവിനേയും അപകടത്തിൽപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം ഇവർ കുട്ടിയെ 15കാരിയുടെ വീട്ടിലാക്കി.
ക്രൂരപീഡനത്തിന് പിന്നാലെ ഭീഷണി കൂടിയായതോടെ 15കാരി സംഭവത്തേക്കുറിച്ച് ആരോടും പറഞ്ഞില്ല. ഇതിന് ശേഷം കെട്ടിടത്തിലെ ഫ്ലാറ്റിലടക്കം വച്ച് കുട്ടിയെ കടന്നുപിടിക്കാനും ശല്യപ്പെടുത്താനും ഈ ഉദ്യോഗസ്ഥർ ശ്രമിച്ചു. ഭയന്നുപോയ പെൺകുട്ടി വിഷാദരോഗത്തിന് കീഴ്പ്പെട്ട് ചികിത്സ തേടേണ്ട അവസ്ഥയിലായി. ഇതിനിടെ ഡിസംബർ മാസത്തിൽ സംഘർഷം താങ്ങാനാവാതെ പെൺകുട്ടി അമ്മയോട് പീഡന വിവരം വെളിപ്പെടുത്തുകയായിരുന്നു. ഇവർ ഭർത്താവിനെ വിവരം അറിയിക്കുകയും ഉദ്യോഗസ്ഥൻ കോസ്റ്റ് ഗാർഡിന് പരാതി നൽകുകയും ആിരുന്നു.
കോസ്റ്റ്ഗാർഡ് സംഭവത്തിൽ ആഭ്യന്തര അന്വേഷണം നടത്തുന്നതിനിടെ 15കാരി മാർച്ച് 8ന് കോസ്റ്റ് ഗാർഡിലെ മുതിർന്ന ഉദ്യോഗസ്ഥർക്ക് ഇമെയിലായി പരാതി നൽകി. ഇതോടെ പെൺകുട്ടിക്ക് പൊലീസിൽ പരാതിപ്പെടാനുള്ള സഹായമൊരുക്കാൻ കോസ്റ്റ് ഗാർഡ് നിർദ്ദേശം നൽകുകയായിരുന്നു. പവായി പൊലീസ് സ്റ്റേഷനിൽ ബുധനാഴ്ചയാണ് പരാതിയുമായി എത്തിയത്. എഫ്ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് കുറ്റാരോപിതരായ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമം 376 ഡി എ, 506(2), 34, പോക്സോ വകുപ്പുകൾ ചുമത്തിയാണ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തിട്ടുള്ളത്.