ആയുഷ് ചികിത്സാ വകുപ്പിലെ ഡോക്ടർമാർക്ക് മാർക്കിടാൻ രോഗിക്ക്‌ അവസരം

news image
Mar 6, 2024, 4:12 pm GMT+0000 payyolionline.in

തിരുവനന്തപുരം: ആയുഷ് ചികിത്സാ വകുപ്പിലെ ഡോക്ടർമാർക്ക് മാർക്കിടാൻ രോഗിക്കും അവസരം. കേരള സർക്കാർ ആയുഷ് വകുപ്പ് നൽകുന്ന ആയുഷ് പുരസ്‌കാരങ്ങൾക്കായുള്ള ആയുഷ് അവാർഡ് സോഫ്റ്റ്‌വെയർ മന്ത്രി വീണാ ജോർജ് പ്രകാശിപ്പിച്ചു.

ആയുഷ് അവാർഡ് സോഫ്റ്റ്‌വെയറിന്റെ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ആയുഷ് ഡോക്ടർമാരെ റേറ്റ് ചെയ്യാനുള്ള അവസരം രോഗികൾക്കും സഹപ്രവർത്തകർക്കും തദ്ദേശവകുപ്പിലെ പ്രതിനിധികൾക്കും ലഭിക്കും. അധ്യാപകരായ ഡോക്ടർമാര്‍ക്ക് മാര്‍ക്കിടാനുള്ള അവസരം വിദ്യാർഥികൾക്കുമുണ്ട്‌.

നാമനിർദേശ പ്രക്രിയയിലെ സുതാര്യത ഉറപ്പുവരുത്താനും അപേക്ഷ സമർപ്പണത്തിലും മറ്റും വരുന്ന കാലതാമസം ഒഴിവാക്കാനും ഈ ആപ്ലിക്കേഷൻ വഴി സാധ്യമാകും. പുരസ്‌കാര നിർണയത്തിൽ പൊതുജനങ്ങളുടെ പങ്ക് ഉറപ്പാക്കി ജനാധിപത്യ സ്വഭാവം കൈക്കൊള്ളാനും ഈ സോഫ്റ്റ്‌വെയർ സഹായിക്കും. ദേശീയ ആയുഷ് മിഷൻ കേരളയുടെയും കേരള സ്റ്റാർട്ടപ് മിഷന്റെയും നേതൃത്വത്തിലാണ് ആയുഷ് അവാർഡ് സോഫ്റ്റ്‌വെയർ നിർമിച്ചിരിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe