കുറ്റിപ്പുറം: ഡ്രൈവിങ് ടെസ്റ്റ് കഴിഞ്ഞ് വീട്ടിലെത്തുമ്പോഴേക്ക് ഫലം മൊബൈൽ ഫോണിലെത്തും. തിരൂർ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റാണ് പദ്ധതി നടപ്പാക്കിയത്.
ഫലം ടെസ്റ്റ് ദിവസം തന്നെ മാർക്ക്ചെയ്ത് തുടങ്ങിയതോടെ വിജയിച്ചവർക്ക് ഫോണിലേക്ക് വരുന്ന മെസേജിലെ ലിങ്ക് വഴി ലൈസൻസിന്റെ പ്രിന്റ് എടുക്കാനാകും. പരാജയപ്പെട്ടവർക്ക് അന്ന് തന്നെ പിഴയടച്ച് അടുത്ത ടെസ്റ്റ് തീയതി ബുക്ക് ചെയ്യാനുമാകും.
കോഴിക്കോട് നിന്ന്സ്ഥലം മാറിയെത്തിയ എം.വി.ഐ മഹേഷ് ചന്ദ്രനും എൻഫോഴ്സ് മെന്റിൽനിന്ന് താത്കാലികമായെത്തിയ എം.വി.ഐ. ജയചന്ദ്രനും ചേർന്ന് ടെസ്റ്റ് റിസൾട്ട് അന്നേ ദിവസം മാർക്ക് ചെയ്യുന്നത് തുടങ്ങിയതോടെയാണ് തിരൂർ ഓഫിസ് ഹൈടെക് ആയത്.
നേരത്തെ ടെസ്റ്റ് ഫലം ആഴ്ചകളെടുത്താണ് മെസേജായി വന്നിരുന്നത്. പരാജയപെട്ടവരുടെ വിവരങ്ങൾ വെബ്സൈറ്റിൽ രേഖപ്പെടുത്താത്തോടെ അടുത്ത ടെസ്റ്റിന് ആഴ്ച്ചകൾ കാത്തിരിക്കേണ്ടി വന്നിരുന്നു. കാർഡ് രൂപത്തിലുള്ള ലൈസൻസ് ലഭിക്കുന്നിലെങ്കിലും മെസേജ് വരുന്നതോടെ പ്രിന്റെടുത്ത് ഉപയോഗിക്കാനാകുമെന്ന സമാധാനത്തിലാണ് അപേക്ഷകർ.
ടെസ്റ്റ് റിസൾട്ട് ഗ്രൗണ്ടിൽനിന്ന് തന്നെ മാർക്ക് ചെയ്യണമെന്ന നിർദ്ദേശം നടപ്പാക്കാനായി ഭൂരിഭാഗം എം.വി.ഐമാർക്കും സർക്കാർ ലാപ്ടോപ് നൽകിയിരുഫലം മാർക്ക് ചെയ്തിരുന്നത്. മൂന്ന് എം.വി.ഐ മാരിൽ നേരത്തെ തിരൂരിലുള്ള എം.വി.ഐയുടെ അലസത കാരണം ചിലരുടെ ഫലം മെസേജായി വരാൻ ഇപ്പോഴും കാലതാമസം പിടിക്കുകയും ലൈസൻസ് പുതിക്കി ലഭിക്കാൻ കാലതാമസം വരുന്നുണെന്ന പരാതിയും നിലനിൽക്കുന്നുണ്ട്.