കോഴിക്കോട്: വന്യമൃഗ ആക്രമണത്തിനെതിരെ പ്രതിഷേധിച്ച കർഷകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്ന് കെ. മുരളീധരൻ എം.പി. കേസുകൾ പിൻവലിച്ചില്ലെങ്കിൽ പ്രക്ഷോഭം നടത്തും. സ്വന്തം ജീവന് വേണ്ടി സമരം ചെയ്യുന്നവർക്കെതിരെ കേസ് എടുക്കുന്നത് ശരിയല്ലെന്ന് മുരളീധരൻ വ്യക്തമാക്കി.
മൃഗങ്ങളെ ആരും കാട്ടിൽ പോയി കണ്ടുമുട്ടുന്നില്ല. ആന പ്രേമികൾക്ക് കർഷകരുടെ സ്ഥിതി അറിയില്ല. ആന പ്രേമികളാണ് തണ്ണീർ കൊമ്പൻ ചെരിയാൻ കാരണം. കാട്ടാനകള്‍ക്ക് റേഡിയോ കോളർ ഘടിപ്പിക്കുന്നത് ശരിയല്ല. നാട്ടിലിറങ്ങുന്ന ആനകളെ കൂട്ടിലടക്കണം. നാട്ടിൽ ജീവിക്കുന്ന ആന പ്രേമികൾക്ക് കർഷകരുടെ ദുരിതം അറിയില്ലെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
രാഹുൽ ഗാന്ധി വയനാട്ടിലെത്താന്‍ വൈകിയെന്ന് വിമർശിക്കുന്ന കേന്ദ്ര മന്ത്രി വി. മുരളീധരന് കാര്യങ്ങൾ അറിയില്ലെന്ന് മുരളീധരൻ പറഞ്ഞു. വി. മുരളീധരൻ ഒരു പഞ്ചായത്ത് അംഗം പോലും ആയിട്ടില്ലെന്നും കെ. മുരളീധരന് വ്യക്തമാക്കി.