തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ട് വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൻ്റെ അന്വേഷണപുരോഗതി മനസിലാക്കാൻ മന്ത്രി വി ശിവൻകുട്ടി എത്തി. കുട്ടിയുടെ അഛനമ്മമാരോടും അദ്ദേഹം സംസാരിച്ചു.
ഇന്ന് പുലര്‍ച്ചെ 2 മണിയോടെയാണ് റെയില്‍വേ സ്‌റ്റേഷന് സമീപം താമസിച്ചിരുന്ന നാടോടി ദമ്പതികളുടെ മകളെ തട്ടിക്കൊണ്ടുപോയത്. മൂന്നു സഹോദരങ്ങള്‍ക്ക് ഒപ്പമാണ് കുട്ടി ഉറങ്ങാന്‍ കിടന്നതെന്ന് രക്ഷിതാക്കള്‍ പറയുന്നു. സംശയാസ്പദമായി ഒരു സ്‌കൂട്ടര്‍ സംഭവം സ്ഥലത്ത് കണ്ടതായി മൊഴിയുണ്ട്.പൊലീസ് 5 സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്.
തെരുവോരങ്ങളില്‍ കച്ചവടം നടത്തുന്ന ബിഹാര്‍ സ്വദേശികളായ അമര്‍ദിപ്–റബീന ദേവി ദമ്പതികളുടെ മകള്‍ മേരിയെയാണ് കാണാതായത്.