തിരുവനന്തപുരം: കാര്‍ബണ്‍ ന്യൂട്രല്‍ അനന്തപുരി എന്ന ലക്ഷ്യത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരസഭ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ 22 ഇലക്ട്രിക് ബസുകള്‍ ഫ്ളാഗ് ഓഫ് ചെയ്ത് മന്ത്രി എംബി രാജേഷ്. പുതിയ 20 ബസുകളുടെയും രണ്ട് ഡബിള്‍ ഡെക്കര്‍ ബസുകളുടെയും ഫ്ളാഗ് ഓഫാണ് ഇന്ന് നടന്നത്. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിനും മേയര്‍ ആര്യ രാജേന്ദ്രനും ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പം ഡബിള്‍ ഡക്കറില്‍ ആദ്യ യാത്രയും നടത്തിയെന്നും ആദ്യഘട്ടമായി ലഭ്യമാക്കിയ 60 ഇലക്ട്രിക് ബസുകള്‍ക്ക് പൊതുജനങ്ങളുടെ വലിയ പിന്തുണയാണ് ലഭിച്ചതെന്നും മന്ത്രി അറിയിച്ചു.
‘ഇ-ബസുകൾക്ക് വൻ പിന്തുണ’; തിരുവനന്തപുരത്ത് ഡബിള്‍ ഡെക്കര്‍ അടക്കം 22 ബസുകൾ ഫ്ളാഗ് ഓഫ് ചെയ്തു
Feb 15, 2024, 4:11 pm GMT+0000
payyolionline.in
ഒടുവിൽ ആശ്വാസം; കെഎസ്ആർടിസി ജീവനക്കാർക്ക് ആദ്യ ഗഡു ശമ്പളം നൽകി
എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണം; എക്സാലോജിക് കമ്പനി സമര്‍പ്പിച്ച ഹര്‍ജിയിൽ നാളെ ..