പീഡനക്കേസ്: അഡ്വ. ആളൂർ മുൻകൂർജാമ്യം തേടി ഹൈകോടതിയിൽ

news image
Feb 10, 2024, 3:42 pm GMT+0000 payyolionline.in

കൊച്ചി: യുവതിയുടെ പരാതിയിൽ വഞ്ചന, ലൈംഗികാതിക്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരം തനിക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് ചാർജ്​ ചെയ്ത കേസിൽ മുൻകൂർജാമ്യം തേടി അഡ്വ. ആളൂർ ഹൈകോടതിയിൽ. ബിസിനസ് കാര്യങ്ങൾക്കായി നിയമോപദേശത്തിന്​ അഞ്ചുലക്ഷം രൂപ വാങ്ങിയത് തിരികെ നൽകാത്തതിനാൽ നൽകിയ വ്യാജ പരാതിയാണെന്നാണ് ഹരജിയിൽ പറയുന്നത്.

ബിസിനസുമായി മുന്നോട്ടുപോകാൻ ആഗ്രഹിക്കുന്നില്ലെന്നും അതിനാൽ പണം തിരികെ നൽകണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടിരുന്നു. ഇതിന് തയാറാകാത്തതിനാൽ വ്യാജ ആരോപണം ഉന്നയിച്ച് കേസ് നൽകിയെന്നാണ്​ ഹരജിയിൽ പറയുന്നത്. താൻ പുറത്താക്കിയ ജൂനിയർ അഭിഭാഷകരും ഇതിന് പിന്നിലുണ്ടെന്നും ഹരജിയിൽ പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe