ന്യൂഡൽഹി: ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് കേന്ദ്രസർക്കാർ ധവളപത്രം പുറത്തിറക്കി. അതോടൊപ്പം യു.പി.എ സർക്കാരിന്റെ കാലത്തെ അഴിമതികളെ കുറിച്ചും ധവളപത്രത്തിൽ അക്കമിട്ട് നിരത്തുന്നുണ്ട്. 59 പേജുള്ള ധവളപത്രമാണ് ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ അവതരിപ്പിച്ചത്. അതിൽ ആദ്യത്തെ 25 പേജുകളും യു.പി.എ സർക്കാരിനെ കുറ്റംപറയാനുള്ളതാണ്.
2014നു മുമ്പുള്ള രാജ്യത്തിന്റെ ദയനീയമായ സാമ്പത്തിക ചിത്രം വെളിപ്പെടുത്തുന്നതാകും ധവളപത്രമെന്ന് ബി.ജെ.പി നേതാവും പാർലമെന്ററി ധനകാര്യ കമ്മിറ്റി ചെയർമാനുമായ ജയന്ത് സിൻഹ വ്യക്തമാക്കിയിരുന്നു. യു.പി.എ സർക്കാർ 10 വർഷം കൊണ്ട് സമ്പദ്‍വ്യവസ്ഥയെ പ്രവർത്തനരഹിതമാക്കി എന്നാണ് ധവളപത്രത്തിൽ പറയുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ധവളപത്രം പുറത്തിറക്കിയത്. ഇടക്കാല ബജറ്റ് അവതരിപ്പിച്ചതിനു പിന്നാലെ ധവളപത്രം പുറത്തിറക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമനും പറഞ്ഞിരുന്നു.
യു.പി.എ സർക്കാർ പൊതുധനകാര്യങ്ങൾ ദുരുപയോഗം ചെയ്ത്, ദീർഘവീക്ഷണമില്ലാതെ കൈകാര്യം ചെയ്തതാണ് സമ്പദ് വ്യവസ്ഥയെ പിന്നോട്ടടിപ്പിച്ചത്. സാമ്പത്തിക ഉദാരവത്കരണം കൊണ്ടുവന്ന തത്വങ്ങൾ സർക്കാർ ഉപേക്ഷിച്ചു. യു.പി.എ ഭരണകാലത്ത് സാമ്പത്തിക കെടുകാര്യസ്ഥയും സാമ്പത്തിക അച്ചടക്കമില്ലായ്മയും അഴിമതിയും വ്യാപകമായിരുന്നുവെന്നും ധവളപത്രത്തിലുണ്ട്. 2004 ൽ യു.പി.എ സർക്കാർ ഭരിക്കാൻ തുടങ്ങുമ്പോൾ സമ്പദ്‍വ്യവസ്ഥ എട്ടുശതമാനത്തിൽ വളർച്ച കൈവരിച്ചതായിരുന്നു. എന്നാൽ
10വർഷം കൊണ്ട് ലോകത്തിലെ അഞ്ചാമത്തെ സമ്പദ്‍വ്യവസ്ഥയായി മോദിസർക്കാർ ഇന്ത്യയെ മാറ്റിയെന്നും 2047ഓടെ ഇന്ത്യ ഒരു വികസിത രാജ്യമായി മാറുമെന്നും ധവളപത്രത്തിൽ അടവരയിടുന്നു.