കലാമണ്ഡലത്തിൽ ആർത്തവകാല അവധി അനുവദിച്ചു

news image
Feb 7, 2024, 4:11 pm GMT+0000 payyolionline.in

ചെറുതുരുത്തി: കേരള കലാമണ്ഡലത്തിൽ ആർത്തവകാല അവധി അനുവദിച്ച്​ ഉത്തരവായതായി രജിസ്ട്രാർ ഡോ. പി. രാജേഷ് കുമാർ അറിയിച്ചു. വിദ്യാർഥി യൂനിയന്‍റെ അപേക്ഷ പരിഗണിച്ച്​ ബിരുദ, ബിരുദാനന്തര, ഗവേഷണ വിദ്യാർഥിനികൾക്കാണ്​ അവധി അനുവദിച്ചത്​.

ഭരണസമിതിക്കും വൈസ് ചാൻസലർക്കും നന്ദി അറിയിക്കുന്നതായും ഉത്തരവ് വൈകാതെ നടപ്പാക്കണമെന്നും വിദ്യാർഥി യൂനിയൻ ചെയർമാൻ അനുജ്, സെക്രട്ടറി അമൽജിത്ത്, വൈസ് ചെയർപേഴ്സൻ ശ്രീലക്ഷ്മി എന്നിവർ ആവശ്യപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe