കേന്ദ്ര ബജറ്റിൽ നിരാശയില്ലാത്തത്‌ അംബാനിക്കും അദാനിക്കും മാത്രം: എം എ ബേബി

news image
Feb 1, 2024, 1:30 pm GMT+0000 payyolionline.in

കാസർകോട്‌> കേരളത്തിന് കേന്ദ്ര ബജറ്റിൽ ഒന്നുമില്ലെന്നും എല്ലാവരെയും നിരാശപ്പെടുത്തുന്നതാണ് ബജറ്റെന്നും സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. നിരാശയില്ലാത്തത്‌ അംബാനിയും അദാനിയും പോലുള്ളവർക്കു മാത്രമാണ്‌. അവർക്കായി കരാർപ്പണിയെടുക്കുകയാണ്‌ കേന്ദ്രസർക്കാർ.

ജനങ്ങളെ പറ്റിക്കാൻ നരേന്ദ്ര മോദി ഇതുവരെ ചെയ്തുവന്ന കാര്യങ്ങൾ ഈ ബജറ്റിലും കാണാം. സാമ്പത്തികാവലോകന റിപ്പോർട്ട്‌ ഇത്തവണയും അവതരിപ്പിച്ചില്ല. സാമ്പത്തിക സ്ഥിതിവിവരക്കണക്ക്‌ പുറത്തുവിടുന്നത്‌ നിർത്തിവച്ചു. സ്വകാര്യ കമ്പനികൾ ആയിരം വിമാനം വാങ്ങുന്നതുവരെ ബജറ്റിൽ നേട്ടമായി അവതരിപ്പിക്കുകയാണെന്നും ബേബി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe