കൊച്ചി : എറണാകുളം നഗരത്തിലെ കേരള ഹൈക്കോടതി സമുച്ചയം കളമശ്ശേരിയിലേക്ക് മാറ്റാനുള്ള തീരുമാനത്തെ പിന്തുണക്കെണ്ടെന്ന് കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ ജനറൽ ബോഡി യോഗം തീരുമാനിച്ചു. അഭിഭാഷക അസോസിയേഷനുമായി ആലോചിക്കാതെയാണ് ഔദ്യോഗിക തലത്തിൽ ഇത്തരമൊരു തീരുമാനം എടുത്തതെന്നാണ് വിമർശനം. നിലവിൽ ഹൈക്കോടതിക്ക് സമീപമുള്ള ഹൗസിംഗ് ബോർഡിന്റെ സ്ഥലം ഏറ്റെടുത്ത്, ഹൈക്കോടതിയുടെ വികസന പ്രവർത്തനങ്ങൾ നടത്തണമെന്നാണ് അഭിഭാഷക അസോസിയേഷന്‍റെ ആവശ്യം.