ദില്ലി: തൊഴിൽ രംഗത്ത് കടുത്ത പ്രതിസന്ധിയാണ് രാജ്യം നേരിടുന്നത്. ഉയരുന്ന തൊഴിലില്ലായ്മ പരിഹരിക്കാൻ കേന്ദ്ര സർക്കാർ ബജറ്റിൽ എന്ത് നടപടിയെടുക്കുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. തൊഴിലുറപ്പ് പദ്ധതി വിഹിതം കാര്യമായി കൂട്ടുന്നതുൾപ്പടെ പ്രധാന പ്രഖ്യാപനങ്ങൾ ബജറ്റിൽ ഇത്തവണ ഉണ്ടാകുമെന്നാണ് സൂചനകൾ.