പാർസൽ പാക്കിൽ സ്റ്റിക്കർ; നിർദേശങ്ങൾ അപ്രായോഗികമെന്ന്​ ഹോട്ടലുടമകൾ

news image
Jan 20, 2024, 1:54 pm GMT+0000 payyolionline.in

കൊച്ചി: പാർസലുകളിൽ ഭക്ഷണം തയാറാക്കിയ സമയം ഉൾപ്പെടെ സ്റ്റിക്കർ പതിക്കണമെന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ നിർദേശം അപ്രായോഗികമായതിനാൽ നടപ്പാക്കാനാവില്ലെന്ന്​ ഹോട്ടൽ ആന്‍ഡ്​​ റസ്​റ്റാറന്‍റ്​ അസോസിയേഷൻ.

പെട്ടെന്ന് അണുബാധക്ക്​ സാധ്യതയുള്ള മയൊണൈസ്​ പോലുള്ളവ നിശ്ചിത സമയത്തിനകം ഉപയോഗിക്കണമെന്ന സ്റ്റിക്കർ പതിക്കുന്നുണ്ട്. പാർസൽ വാങ്ങിയ സമയവും തീയതിയും രേഖപ്പെടുത്തിയ ബില്ലുകളും ഹോട്ടലുകളിൽനിന്ന്​ ലഭിക്കുന്നുണ്ട്. ഇങ്ങനെയിരിക്കെ പാർസൽ ഭക്ഷണങ്ങളിൽ അവ തയാറാക്കിയ സമയം അടക്കം വിശദാംശങ്ങൾ രേഖപ്പെടുത്തിയ സ്റ്റിക്കർ പതിക്കണമെന്ന നിർദേശം നടപ്പാക്കാൻ ബുദ്ധിമുട്ടാണെന്ന് സംസ്ഥാന പ്രസിഡന്‍റ്​ ജി. ജയപാലും ജനറൽ സെക്രട്ടറി കെ.പി. ബാലകൃഷ്ണ പൊതുവാളും പത്രക്കുറിപ്പിൽ പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe