മലപ്പുറം: മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്തിനടുത്ത് മൂക്കുതല കണ്ണെങ്കാവ് പൂരത്തിന് നിയമനുസൃതമായ അനുമതി ഇല്ലാതെ വെടിക്കെട്ട് നടത്തിയതിന് വെടിക്കെട്ട് കമ്മിറ്റിയിലെ നാലു പേര്‍ക്കെതിരെ ചങ്ങരംകുളം പൊലീസ് കേസെടുത്തു.
വെള്ളിയാഴ്ച രാത്രി ഏഴു മുതല്‍ 9 വരെ മൂന്നു കമ്മിറ്റികളുടെ വെടിക്കെട്ടാണ് നടന്നത്. ഇന്ന് തീയതി പുലര്‍ച്ചെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.