ദില്ലി: ദില്ലിയിൽ 11 മാസമുള്ള കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ കുട്ടിയെ കണ്ടെത്തി. 20 മണിക്കൂറുകൾക്കൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
നവീൻ മിശ്ര എന്നയാളാണ് പിടിയിലായത്. അതേ സമയം മണിക്കൂറുകളോളം ആശങ്കയിലാഴ്ത്തിയ സംഭവത്തിലെ ട്വിസ്റ്റിങ്ങനെ. അറസ്റ്റിലായ പ്രതിയുടെ ഭാര്യ തന്നെയാണ് കുട്ടിയെ തിരികെ പൊലീസിൽ ഏൽപിച്ചത്. കുട്ടികൾ ഇല്ലാത്തതിനാലാണ് കുഞ്ഞിനെ കൊണ്ടുപോയതെന്നാണ് പ്രതി മൊഴി നൽകിയിരിക്കുന്നത്. കുഞ്ഞിനെ കാണാതായത് മുതൽ ഊർജ്ജിതമായ അന്വേഷണമാണ് പൊലീസ് നടത്തിയത്. തുടർന്ന് പ്രതിയുടെ ഭാര്യ കുട്ടിയെ പൊലീസിൽ ഏൽപിക്കുകയായിരുന്നു.