‘ജീവിക്കാൻ മന്ത്രിയുടെ ഉറപ്പു വേണം’; ആത്മഹത്യാ ഭീഷണിയുമായി യുവാവ് ടവറിന് മുകളിൽ, അനുനയ ശ്രമം തുടരുന്നു

news image
Jan 18, 2024, 6:02 am GMT+0000 payyolionline.in

കോട്ടയം: കോട്ടയം കിടങ്ങൂരിൽ ടവറിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. ജീവിയ്ക്കാൻ മന്ത്രിയുടെ ഉറപ്പ് വേണമെന്നും അല്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നുമാണ് ഈരാറ്റുപേട്ട അമ്പാറനിരപ്പ് സ്വദേശിയായ പ്രദീപിന്റെ ഭീഷണി. വൈദ്യുതി ലൈനിന്റെ ടവറിൽ കയറി ഇരിക്കുന്ന പ്രദീപിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പാലായിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും വിവിധ കെഎസ്ഇബി ഓഫീസുകളിൽ നിന്നുള്ള ജീവനക്കാരും സ്ഥലത്തെത്തിയിട്ടുണ്ട്. ഇയാളുടെ ആധാർ കാർഡ് അടക്കമുള്ള രേഖകൾ മോഷണം പോയെന്നും മക്കൾ ചൈൽഡ്ലൈനിൽ ആണെന്നും ജീവിക്കാൻ മന്ത്രിയുടെ ഉറപ്പു വേണമെന്നുമാണ് യുവാവിന്റെ ആവശ്യം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe