പുലി കുറുകെ ചാടി: മലപ്പുറത്ത് ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്

news image
Jan 13, 2024, 12:17 pm GMT+0000 payyolionline.in
മലപ്പുറം : പുലി റോഡിന് കുറുകെ ചാടിയതിനെത്തുടർന്ന് ബൈക്കിൽ നിന്ന് വീണ് യുവാവിന് പരിക്ക്. മണിമൂളി സ്വദേശി പന്താർ അസറി(32) നാണ് പരിക്കേറ്റത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. മലപ്പുറം വഴിക്കടവ് നെല്ലിക്കുത്ത് – രണ്ടാംപാടം റോഡിലാണ് അപകടം നടന്നത്. അപ്രതീക്ഷിതമായി പുലിയെ കണ്ടതിനെ തുടർന്ന് നിയന്ത്രണം വിട്ട് ബൈക്ക് മറിയുകയായിരുന്നു. തുടയ്ക്കും കാൽമുട്ടിനും കൈക്കുമാണ് പരിക്കേറ്റ അസർ ആശുപത്രിയിൽ ചികിത്സ തേടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe