തിരുവനന്തപുരം: നവ കേരള സദസ് പര്യടനത്തിനിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചിൽ സംഘർഷം. പൊലീസ് ലാത്തിവീശിയിട്ടും പിൻമാറാതെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുകയാണ്. പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ്ചെയ്ത് നീക്കാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ തടഞ്ഞു. നിലവിൽ രാഹുലിനൊപ്പം വനിതാ പ്രവർത്തകരും സെക്രട്ടേറിയറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. വനിതാ പ്രവർത്തകരെ വസ്ത്രമടക്കം വലിച്ചു കീറിയതിലാണ് നിലവിലെ പ്രതിഷേധം. പ്രവർത്തകരെ പൊലീസ് ഓടിച്ചിട്ട് അടിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ രണ്ട് പൊലീസ് ബസിന്റെ ചില്ല് തകർത്തു. നിലവിൽ പ്രതിഷേധം ശക്തമാക്കുകയാണ് യൂത്ത് കോൺഗ്രസ്.
വനിതാപ്രവർത്തകർക്ക് മർദനം; സെക്രട്ടേറിയറ്റിന് മുന്നിൽ കുത്തിയിരുന്ന് യൂത്ത് കോൺഗ്രസ്, രാഹുലിന് പരിക്ക്
Dec 20, 2023, 9:59 am GMT+0000
payyolionline.in
കോട്ടക്കൽ മൊയച്ചേരി കുഞ്ഞിക്കണാരൻ അന്തരിച്ചു
ലോക്സഭയിലെ പ്രതിഷേധം: എഎം ആരിഫിനെയും തോമസ് ചാഴികാടനെയും സസ്പെന്റ് ചെയ്തു