ഇസ്ലാമാബാദ് : പാകിസ്താനിൽ സൈനികത്താവളത്തിനു നേരെയുണ്ടായ ആക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. പാകിസ്താനിലെ ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിലുള്ള ദേര ഇസ്മയിൽ ഖാൻ ജില്ലയിലാണ് സംഭവം. സൈനികത്താവളത്തിലേക്ക് അക്രമികൾ ബോംബ് നിറച്ച വാഹനവുമായി പ്രവേശിക്കുകയായിരുന്നു. അഫ്ഗാൻ അതിർത്തിക്കടുത്തായിരുന്നു സ്ഥലം. പുലർച്ചെയാണ് ആക്രമണം നടന്നത്.
ആക്രമണത്തിൽ കെട്ടിടത്തിന്റെ 3 മുറികൾ തകർന്നു. അവശിഷ്ടങ്ങളിൽ മൃതദേഹങ്ങൾ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് സൂചന. എല്ലാവരും സാധാരണ വേഷത്തിലായിരുന്നതിനാൽ മരിച്ച എല്ലാവരും സൈനിക ഉദ്യോഗസ്ഥർ തന്നെയാണോ എന്ന് തിരിച്ചറിഞ്ഞിട്ടില്ല. പാകിസ്താൻ താലിബാനുമായി ബന്ധമുള്ള തെഹ്രീക്-ഇ- ജിഹാദ് പാകിസ്താൻ ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്തു. ആക്രമണത്തെത്തുടർന്ന് പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു.