ഗള്‍ഫില്‍ നിന്നെത്തിയത് ഈന്തപ്പഴവുമായി; കാസര്‍കോട് സ്വദേശി വിമാനത്താവളത്തിലെ പരിശോധനയില്‍ കുടങ്ങി

news image
Dec 4, 2023, 5:55 am GMT+0000 payyolionline.in

കോഴിക്കോട്: വിദേശത്തു നിന്ന് സ്വര്‍ണം കടത്തിയ കാസര്‍കോട് സ്വദേശി കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായി. കാസര്‍കോഡ് മൊഗ്രാൽ സ്വദേശി ഇസ്മയിൽ അബ്ദുള്ളയാണ് സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ കസ്റ്റംസിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് 170 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു.

ഒമാനിലെ മസ്കറ്റില്‍ നിന്നാണ് മൊഗ്രാൽ സ്വദേശി ഇസ്മയിൽ അബ്ദുള്ള കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്. പരിശോധനകളില്‍ അസ്വഭാവികതയൊന്നും കണ്ടില്ല. എന്നാല്‍ സംശയം തോന്നി വിശദമായ പരിശോധന നടത്തുകയായിരുന്നു. ഇയാള്‍ കൊണ്ടുവന്ന ഈന്തപ്പഴത്തിനുള്ളിലായിരുന്നു സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. ഈന്തപ്പഴത്തില്‍ കുരുവിന് പകരം സ്വര്‍ണം പൊതിഞ്ഞ് വെച്ച നിലയിലായിരുന്നു. ഇത് കസ്റ്റംസ് അധികൃതര്‍ ഓരോന്നായി പുറത്തെടുത്തു. ആകെ 170 ഗ്രാം സ്വര്‍ണമുണ്ടായിരുന്നുവെന്നും വിപണിയില്‍ ഇതിന് പത്ത് ലക്ഷത്തിലേറെ രൂപ വിലമതിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe