കണ്ണൂർ: കണ്ണൂർ പെരിങ്ങത്തൂരിൽ കിണറ്റിൽ വീണ പുലി ചത്തു. കിണറ്റിൽ വീണ പുലിയെ മയക്കുവെടി വെച്ച് പുറത്തെത്തിച്ചിരുന്നു. തുടർ പരിശോധനകൾക്കായി കണ്ണവത്തേക്ക് മാറ്റിയിരുന്നു. എന്നാൽ അവശനിലയിലായിരുന്ന പുലി അൽപ സമയത്തിനുള്ളിൽ ചത്തു. കിണറ്റിനുള്ളിൽ വലയിറക്കി പുലിയെ അതിനുള്ളിൽ കയറ്റി പകുതി ദൂരം ഉയർത്തിയ ശേഷമാണു മയക്കുവെടി വച്ച് പുറത്തെത്തിച്ചത്. തുടർന്ന് കൂട്ടിലേക്ക് മാറ്റി കണ്ണവത്തെത്തിക്കുകയായിരുന്നു. പുലിയുടെ പോസ്റ്റ്മോർട്ടം വ്യാഴാഴ്ച വയനാട്ടിൽ വച്ചു നടത്തും.
രാവിലെ 9.30നാണ് വീട്ടിലെ കിണറ്റിനുള്ളിൽ പുലിയെ കണ്ടെത്തിയത്. തുടർന്ന് വീട്ടുകാർ വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. പുലിയ പുറത്തെടുക്കാൻ വയനാട്ടിൽ നിന്ന് പ്രത്യേക സംഘം എത്തിയിരുന്നു. വെറ്റിനറി ഡോക്ടർ ഡോ അജേഷ് മോഹൻദാസിന്റെ നേതൃത്വത്തിലാണ് ദൗത്യം നടന്നത്. എട്ട് മണിക്കൂർ രക്ഷാപ്രവർത്തനത്തിന് ശേഷമായിരുന്നു പുലിയെ കിണറ്റിന്റെ പുറത്തേക്ക് എത്തിച്ചത്.