അസ്താന > കസാഖിസ്ഥാനിൽ ഖനിയിലുണ്ടായ തീപിടിത്തത്തിൽ 32 പേർ മരിച്ചു. 18 പേരെ കാണാതായി. ആർസനൽ മിത്തറിന്റെ ഉടമസ്ഥതയിലുള്ള ഖനിയിലാണ് തീപിടിത്തമുണ്ടായത്. 2 മാസങ്ങൾക്കുമുമ്പും ഇതേ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഖനിയിൽ പൊട്ടിത്തെറിയുണ്ടായി 5 തൊഴിലാളികൾ കൊല്ലപ്പെട്ടിരുന്നു.
നിലവിലെ അപകടത്തിന്റെ പശ്ചാത്തലത്തിൽ കമ്പനിയുടെ കസാഖിലുള്ള ഖനികളുടെ നിയന്ത്രണം ഏറ്റെടുക്കുന്നതായി സർക്കാർ ഉത്തരവിട്ടു. നാളെ രാജ്യത്ത് ദുഃഖം ആചരിക്കാനും സർക്കാർ തീരുമാനിച്ചു. അപകടത്തിന്റെ യഥാർഥ കാരണം വ്യക്തമല്ല.