കെഎസ്ആര്‍ടിസിക്ക് ടൂർപാക്കേജ് സർവീസ് നടത്താം,സ്വകാര്യ കോൺട്രാക്റ്റ് കാര്യേജ് ഓപ്പറേറ്റർമാരുടെ ഹർജി തള്ളി

news image
Oct 26, 2023, 10:28 am GMT+0000 payyolionline.in

എറണാകുളം:  കെഎസ്ആര്‍ടിസിക്ക് ടൂർ പാക്കേജ് സർവീസുകൾ നടത്താമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ടൂർ പാക്കേജ് സർവീസുകൾ നടത്തുന്നത് ചോദ്യം ചെയ്ത്
സ്വകാര്യ കോൺട്രാക്റ്റ് ക്യാരേജ് ഓപ്പറേറ്റർമാർ നൽകിയ ഹർജി തള്ളികൊണ്ടാണ് ഉത്തരവ്.ടൂർ പാക്കേജ് സർവീസ് നടത്താൻ കെഎസ്ആർടിസിക്ക് നിയമപരമായ അവകാശമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.പ്രത്യേക സ്ഥലങ്ങളിലേക്ക് ടൂർ സർവീസ് നടത്താനാണ് കെഎസ്ആർടിസിക്ക് പെർമിറ്റ് നൽകിയിട്ടുള്ളത്.
ഈ സ്ഥലങ്ങളിലേക്ക് സർവീസ് നടത്താൻ സ്വകാര്യ ഓപ്പറേറ്റർമാർക്ക് സാധിക്കില്ല.അതുകൊണ്ട് സ്വകാര്യ കോൺട്രാക്ട് ഓപ്പറേറ്റർമാരുടെ അവകാശങ്ങൾ ഹനിക്കപ്പെടുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

 

ടിക്കറ്റിതര വരുമാനം ലക്ഷ്യമിട്ട്  കെഎസ്ആർടിസി തുടങ്ങിയ കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് വൻവിജയത്തിലേക്ക്.2023 ജൂൺ 15നാണ് കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സേവനം ആരംഭിച്ചത്.ജൂലൈ മാസത്തോടെ കേരളത്തിലെ 45 ഡിപ്പോകളിലും കേരളത്തിന് പുറത്ത് മൂന്ന് സ്ഥലങ്ങളിലും ആരംഭിച്ച കെഎസ്ആർടിസിയുടെ കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സേവനം വളരെ വേഗമാണ് ജനശ്രദ്ധ ആകർഷിച്ചത്.കേരളത്തിൽ എവിടെയും സാധനങ്ങൾ കൈമാറാൻ വെറും 16 മണിക്കൂർ എന്ന ആപ്തവാക്യവുമായി ആരംഭിച്ച കൊറിയർ ആൻഡ് ലോജിസ്റ്റിക്സിന്റെ സേവനം പൊതുജനങ്ങളുടെ പൂർണ്ണമായ വിശ്വാസ്യത നേടിയതോടുകൂടി പുതിയ ചരിത്രമാണ് പിറക്കുന്നത്.പ്രതിദിന വരുമാനം വെറും 15,000 രൂപയിൽ നിന്നും ഒരു ലക്ഷത്തിന് മുകളിലേക്ക് എത്തിയിട്ടുണ്ട്.

 

എല്ലാ ഡിപ്പോകളിലും 24 മണിക്കൂറും പ്രവർത്തനമാരംഭിക്കുന്ന നടപടി പൂർത്തി കരിക്കുന്നതോടെ ഡോർ ഡെലിവറിയും നടപ്പിലാക്കുന്നതിനുള്ള ഒരുക്കത്തിലാണ് കെഎസ്ആര്‍ടിസി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe