മനസ്സറിഞ്ഞ് ക്ഷമിക്കണം, മാലയ്ക്കു പകരം പണം നൽകി; മോഷണശേഷം മോഷ്ടാവിന് മാനസാന്തരം

news image
Oct 25, 2023, 2:36 pm GMT+0000 payyolionline.in

കുമരനല്ലൂർ: കുമരനല്ലൂരിലാണ് വീട്ടുകാരെയും നാട്ടുകാരെയും കൗതുകത്തിലാക്കിയ സംഭവം. എജെബി സ്കൂളിനു സമീപം താമസിക്കുന്ന മുണ്ട്രേട്ട് കുഞ്ഞാന്റെ പേരമകൾ മൂന്നു വയസ്സുകാരി ഹവ്വയുടെ ഒന്നേകാൽ പവന്റെ മാല കഴിഞ്ഞ 19നാണു നഷ്ട‌പ്പെട്ടത്. രാവിലെ കുട്ടിയെ കുളിപ്പിച്ച് വസ്ത്രം മാറ്റുമ്പോഴെല്ലാം മാല കഴുത്തിൽ ഉണ്ടായിരുന്നതായി വീട്ടുകാർ പറഞ്ഞു. പിന്നീട് മാല കാണാതായി. റോഡരികിലാണ് ഇവരുടെ വീട്. മാല നഷ്ടപ്പെട്ടതറിഞ്ഞ് വീട്ടുകാർ തിരച്ചിൽ നടത്തുകയും ആളുകളോട് അന്വേഷിക്കുകയും ചെയ്തിരുന്നു.

ഇതിനിടെയാണ് രണ്ടു ദിവസത്തിനു ശേഷം മോഷ്ടാവ് ക്ഷമാപണക്കുറിപ്പു സഹിതം 52,500 രൂപ വീടിനു പിറകിലെ വർക്ക് ഏരിയയിൽ വച്ച് സ്ഥലംവിട്ടത്. മാല എടുത്ത് വിറ്റുവെന്നും നിങ്ങൾ തിരയുന്നത് കണ്ടശേഷം ഒരു മനസ്സമാധാനവും ഇല്ലെന്നും മാല വിറ്റുകിട്ടിയ മുഴുവൻ തുകയും ഇതോടൊപ്പം വയ്ക്കുന്നതായും മനസ്സറിഞ്ഞ് ക്ഷമിക്കണമെന്നും കത്തിൽ മോഷ്ടാവ് പറയുന്നു. മാല കിട്ടിയില്ലെങ്കിലും തുക കിട്ടിയതിന്റെ ആശ്വാസത്തിലാണ് കുടുംബം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe