ഗഗൻയാൻ: പരീക്ഷണ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി ഐ.എസ്.ആർ.ഒ

news image
Oct 21, 2023, 11:14 am GMT+0000 payyolionline.in

ബംഗളൂരു: ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായുള്ള പരീക്ഷണ വിക്ഷേപണം വിജയകരമായി നടത്തി ഐ.എസ്.ആർ.ഒ. രാവിലെ പത്ത് മണിയോടെ സതീഷ് ധവാൻ സ്​പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്നാണ് ക്രൂ മൊഡ്യൂളുമായി റോക്കറ്റ് കുതിച്ചുയർന്നത്. പരീക്ഷണ വിക്ഷേപണം വിജയകരമായെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ എസ്.സോമനാഥ് അറിയിച്ചു.

ഒമ്പത് മിനിറ്റ് 51 സെക്കൻഡിലാണ് ഐ.എസ്.ആർ.ഒ പരീക്ഷണ വിക്ഷേപണം ഐ.എസ്.ആർ.ഒ വിജയകരമായി പൂർത്തിയാക്കിയത്. ഒമ്പത് മിനിറ്റിനൊടുവിൽ പ്രതിക്ഷിച്ചത് പോലെ ക്രൂ മൊഡ്യൂൾ കടലിൽ പതിച്ചു. നേരത്തെ എട്ട് മണിക്ക് ​വിക്ഷേപണം നടത്തുമെന്നാണ് ഐ.എസ്.ആർ. ഒ അറിയിച്ചിരുന്നത്. എന്നാൽ, മോശം കാലാവസ്ഥ മൂലം ഇത് എട്ടരയിലേക്കും പിന്നീട് 8:45ലേക്കും മാറ്റി. പിന്നീട് വിക്ഷേപണം നടത്താൻ അഞ്ച് സെക്കൻഡ് മാത്രം ബാക്കിയുപ്പോൾ ദൗത്യം താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തു.

ഏ​തെ​ങ്കി​ലും സാ​ഹ​ച​ര്യ​ത്തി​ൽ ഗഗൻയാൻ ദൗ​ത്യം റ​ദ്ദാ​ക്കേ​ണ്ടി​ വ​ന്നാ​ൽ യാ​ത്രി​ക​രെ സു​ര​ക്ഷി​ത​രാ​യി തി​രി​കെ​യെ​ത്തി​ക്കാ​നു​ള്ള പ​രീ​ക്ഷ​ണ​വി​ക്ഷേ​പ​ണ​മാ​ണ് ഇന്ന് നടത്താനിരുന്നത്. ഇ​തി​നാ​യു​ള്ള ക്രൂ ​മൊ​ഡ്യൂ​ൾ ക​ഴി​ഞ്ഞ ദി​വ​സം വി​ക്ഷേ​പ​ണ​വാ​ഹ​ന​ത്തി​ൽ ഘ​ടി​പ്പി​ച്ചി​രു​ന്നു. ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന ക്രൂ ​എ​സ്കേ​പ് സി​സ്റ്റം (സി.​ഇ.​എ​സ്) പ​രീ​ക്ഷി​ക്കു​ക​യാ​ണ് ഇ​തി​ലൂ​ടെ ചെ​യ്യു​ന്ന​ത്.

റോ​ക്ക​റ്റി​ന്റെ വേ​ഗം ശ​ബ്ദ​ത്തി​ന്റെ വേ​ഗ​ത്തി​ന് തു​ല്യ​മാ​കു​ന്ന സ​മ​യ​ത്ത് പ​രാ​ജ​യം സം​ഭ​വി​ച്ചാ​ൽ യാ​ത്ര​ക്കാ​രെ എ​ങ്ങ​നെ ര​ക്ഷ​പ്പെ​ടു​ത്താ​മെ​ന്നാ​ണ് പ​രീ​ക്ഷ​ണം. ഇ​തി​നാ​യി വി​ക​സി​പ്പി​ച്ചെ​ടു​ത്ത സിം​ഗി​ൾ സ്റ്റേ​ജ് ലി​ക്വി​ഡ് റോ​ക്ക​റ്റാ​ണ് ടി.​വി.​ഡി1. ഇ​തി​ൽ ക്രൂ ​മൊ​ഡ്യൂ​ൾ (സി.​എം), ക്രൂ ​എ​സ്കേ​പ് സി​സ്റ്റം (സി.​ഇ.​എ​സ്) എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ഭാ​ഗ​ങ്ങ​ൾ. യ​ഥാ​ർ​ഥ മൊ​ഡ്യൂ​ളി​ന്റെ അ​തേ സ്വ​ഭാ​വ​ത്തി​ലു​ള്ള​താ​ണ് പ​രീ​ക്ഷ​ണ​ത്തി​നു​ള്ള​തും. നി​ശ്ചി​ത ഉ​യ​ര​ത്തി​ൽ​നി​ന്ന് ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ പ​തി​ക്കു​ന്ന പേ​ട​കം ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ​ ക​ര​യി​ലെ​ത്തി​ക്കാനാണ് നിശ്ചയിച്ചിരുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe