ഇടുക്കി ആനവിരട്ടിയിലെ ഒഴിപ്പിക്കലിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ; ആശങ്കയിൽ അമ്പതോളം കുടുംബങ്ങൾ

news image
Oct 20, 2023, 4:32 am GMT+0000 payyolionline.in

ഇടുക്കി: ആനവിരട്ടിയിലെ ഒഴിപ്പിക്കലിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. 30 വർഷമായി താമസിക്കുന്നവരുടെ വീടും ഒഴിപ്പിക്കലിൽ ഉൾപ്പെട്ടെന്നാണ് പരാതി. 50 ഓളം കുടുംബങ്ങളാണ് ആശങ്കയിലായിരിക്കുന്നത്. സർക്കാർ ഇടപെട്ട് ആശങ്ക പരിഹരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. ആനവിരട്ടി വില്ലേജിലെ 226 ഏക്കർ ഭൂമിയാണ് ഇന്നലെ റെവന്യൂ വകുപ്പ് ഒഴിപ്പിച്ചത്.

ആനവിരട്ടി വില്ലേജിൽ 224.21 ഏക്കർ ഭൂമിയാണ് സർക്കാർ തിരിച്ച് പിടിച്ചത്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഹൈക്കോടതി സർക്കാര്‍ ഭൂമിയെന്ന്  വിധിച്ചതിനെതിരെ ഉടമകളായ വർക്കി മാത്യുവും സംഘവും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ അപ്പീല്‍ പരിഗണിച്ച കോടതി വാദം കേട്ട ശേഷം ഒക്ടോബര്‍ 6 ന് തള്ളി. ഇതുമായി ബന്ധപെട്ട മുഴുവന്‍ അപ്പിലുകളും തള്ളി കൊണ്ട് ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാനായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. ഇതേ തുടർന്നാണ് ദേവികുളം തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള സംഘം ഇതിലെ കെട്ടിടവും അനുബന്ധ ഭൂമിയും സീല്‍ വെച്ച് സര്‍ക്കാർ ഭൂമിയെന്ന ബോര്‍ഡ് സ്ഥാപിച്ചത്. ആനവിരട്ടി വില്ലേജിലെ റീസർവ്വേ ബ്ലോക്ക് 12 ൽ സർവ്വ 12, 13, 14, 15, 16 എന്നിവയിൽപ്പെട്ട ഭൂമിയാണ് ഏറ്റെടുത്തത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe